ക്രിക്കറ്റില്‍ ഏറ്റവും ത്രില്ലടിപ്പിച്ച നിമിഷം ശ്രീയുടെ അന്നത്തെ കാട്ടിക്കൂട്ടലെന്ന് സ്റ്റെയ്ന്‍

പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ഇന്‍ഫോ ആരാധകരോട് ചോദിച്ച ഒരു ചോദ്യത്തിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചവിഷയം. അത് മലയാളി താരം ശ്രീശാന്തിനെ കുറിച്ചുളളതിനാല്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കും വലിയ ആവേശമാണ് സമ്മാനിച്ചത്.

‘നിങ്ങളെ ഇപ്പോഴും ത്രില്ലടിപ്പിക്കുന്ന നിമിഷം സമ്മാനിച്ച ബാറ്റ്‌സ്മാനെ ഓര്‍ത്തെടുക്കാമോ’? എന്നായിരുന്നു സാമീഹിക മാധ്യമങ്ങളിലൂടെ ക്രിക്ക് ഇന്‍ഫോ ചോദ്യമുന്നയിച്ചത്. ഇതിന് ഡെയ്ല്‍ സ്റ്റെയ്‌ന്റെ മറുപടി ദക്ഷിണാഫ്രക്കന്‍ പേസര്‍ ആന്ദ്രേ നെല്ലിനെതിരെ ഇന്ത്യയുടെ എസ് ശ്രീശാന്ത് നേടിയ സിക്‌സറാണ് എന്നായിരുന്നു.

രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ 2006ല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ശ്രീശാന്തിന്റെ സിക്‌സര്‍ പ്രകടനം. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്ദ്രേ നെല്ലിന്റെ പ്രകോപനത്തിന് സിക്‌സര്‍ പറത്തിയാണ് ശ്രീ മറുപടി നല്‍കിയത്.

ഇന്ത്യക്കാര്‍ക്ക് ഹൃദയമില്ലെന്ന നെല്ലിന്‍െ പരാമര്‍ശത്തില്‍ പ്രകോപിതനായിട്ടായിരുന്നു ശ്രീശാന്ത് തൊട്ടടുത്ത പന്ത് സിക്‌സര്‍ പായിച്ചത്. സിക്‌സറിടിച്ച ശേഷം ഡാന്‍സ് ചെയ്ത് കൊണ്ടാണ് ശ്രീശാന്ത് ആഘോഷിച്ചത്.

തന്റെ ക്രിക്കറ്റ് കരിയറിന്റെ അവസാനഘട്ടത്തിലാണ് സ്റ്റെയ്ന്‍. ഐപിഎല്ലില്‍ ഇക്കുറി ആര്‍സിബി താരമായിരുന്ന സ്റ്റെയ്ന്‍ ലീഗില്‍ കളിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

You Might Also Like