പരിശീലനം കാണാന്‍ തന്നെ ആയിരങ്ങള്‍, ഞെട്ടിച്ച് ചെന്നൈ

ഐപിഎല്‍ സീസണൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ പരിശീലനം കാണാന്‍ മാത്രം ആയിരക്കണക്കിന് ആരാധകര്‍. ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലനം നടത്തുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോം എവേ രീതിയില്‍ നടക്കുന്ന ഐപിഎലില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ പരിശീലിക്കാന്‍ ചെന്നൈയ്കക് അവസരം ഒരുങ്ങുന്നത്.

ആയിരക്കണക്കിന് ആരാധകരാണ് ഐപിഎലിനു മുന്‍പ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടുന്നത്. പരിശീലനത്തിനിടെ താരങ്ങള്‍ കളിക്കുന്ന ഓരോ ഷോട്ടുകളെയും ആരവത്തോടെ ആരാധകര്‍ ഏറ്റെടുക്കുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പങ്കുവച്ചിട്ടുണ്ട്.

അതെസമയം ഗുജറാത്ത് ജയന്റ്‌സുമായുള്ള ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് മണിക്കൂറുകള്‍ക്കകം വിറ്റുപോയിരുന്നു. ഇതോടെ ഐപിഎല്‍ ചെന്നൈയില്‍ വലിയ സംഭവമാകുമെന്ന് ഉറപ്പായി.

അതെസമയം ഇത്തവണ മുതല്‍ ഐപിഎല്‍ നിയമങ്ങളില്‍ ഇത്തവണ സമഗ്ര മാറ്റമുണ്ടാകും. വരുന്ന ഐപിഎല്‍ സീസണ്‍ മുതല്‍ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ.

ഫസ്റ്റ് ഇലവന്‍ താരങ്ങള്‍ക്കൊപ്പം 5 സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍മാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസണ്‍ വരെ കോയിന്‍ സ്പിന്‍ ചെയ്യുന്നതിനു മുന്‍പ് ഇരു ക്യാപ്റ്റന്മാരും ഫൈനല്‍ ഇലവന്‍ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.

 

You Might Also Like