; )
ഐപിഎല്ലില്‍ അവശ്വസനീയമാം വിധം മോശം പ്രകടനം തുടരുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് 13ാം സീസണ്‍ ഗംഭീരമായി തുടങ്ങിയ ചെന്നൈ അതെ മുംബൈയോട് 10 വിക്കറ്റിന് തോറ്റ് നിലവില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകലിന്റെ വക്കലിലാണ്.
എന്നാല്‍ ഇപ്പോഴും കണക്കുകള്‍ നോക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ നിന്ന് ചെന്നൈ പുറത്തായിട്ടില്ല എന്നതാണ് യാഥാര്‍ത്യം. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇനിയും ചെന്നൈക്ക് പ്ലേഓഫ് സാധ്യതയുണ്ട്.
11 കളിയില്‍ നിന്ന് മൂന്ന് ജയവും എട്ട് തോല്‍വിയുമാണ് ഇപ്പോള്‍ ചെന്നൈക്കുള്ളത്. 6 പോയിന്റും. ഇനി ബാക്കിയുള്ളത് മൂന്ന് മത്സരങ്ങള്‍. അതില്‍ മൂന്നിലും വലിയ മാര്‍ജിനില്‍ ചെന്നൈക്ക് ജയം പിടിക്കണം. ടൂര്‍ണമെന്റിലെ ഏറ്റവും മോശം നെറ്റ്റണ്‍റേറ്റ് ആണ് ഇപ്പോള്‍ ചെന്നൈക്കുള്ളത്, -0.733. വരുന്ന മൂന്ന് കളിയിലും ചെന്നൈ വലിയ മാര്‍ജിനില്‍ ജയിക്കണം എന്നതിനൊപ്പം, രാജസ്ഥാനും പഞ്ചാബും അവരുടെ ഇനിയുള്ള നാല് മത്സരങ്ങളില്‍ രണ്ടില്‍ കൂടുതല്‍ ജയം നേടരുത്.
മാത്രമല്ല, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് അവരുടെ നാല് മത്സരങ്ങളില്‍ മൂന്ന് എണ്ണത്തിലും തോല്‍ക്കണം. കൊല്‍ക്കത്ത രണ്ട് ജയം നേടിയാല്‍ ചെന്നൈയുടെ സാധ്യതകള്‍ അതോടെ അവസാനിക്കും. സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടോ മൂന്നോ ജയം നേടിയാലും ചെന്നൈക്ക് പുറത്തേക്കുള്ള വഴി തെളിയും.
തങ്ങളുടെ അടുത്ത മൂന്ന് കളിയിലും വലിയ മാര്‍ജിനില്‍ ജയം പിടിക്കുക എന്നത് ചെന്നൈക്ക് മുന്‍പില്‍ വലിയ കടമ്പയാണ്. മുംബൈക്കെതിരെ രുതുരാജ് ഗയ്കവാദിനും, ജഗദീഷനും അവസരം നല്‍കിയെങ്കിലും പൊരുതി നില്‍ക്കാന്‍ പോലും അവര്‍ക്കായിരുന്നില്ല. ഞായറാഴ്ച ബാംഗ്ലൂരിന് എതിരെയാണ് ചെന്നൈയുടെ അടുത്ത കളി. വ്യാഴാഴ്ച കൊല്‍ക്കത്തയേയും, നവംബര്‍ ഒന്നിന് പഞ്ചാബിനേയും ചെന്നൈ നേരിടും.