കഴിഞ്ഞ സീസണില്‍ തകര്‍ന്ന അതേ ടീമിനെ വെച്ച് ഐപിഎല്‍ കിരീടം, ഈ ചരിത്രത്തിന് സമാനതകളില്ല

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ട ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ, എന്നാല്‍ ഫോമൗട്ട് ആയ റെയ്‌നയെ പോലെയുള്ളവരെ കൃത്യ സമയത്തു റീപ്ലേസ് ചെയ്ത് ഒരു ചാമ്പ്യന്‍ ടീം എങ്ങനെ ഒരു ടൂര്‍ണമെന്റില്‍ കളിക്കണം എന്ന് കാണിച്ചുതന്നുകൊണ്ട് ചെന്നൈ സൂപ്പര്‍കിങ്‌സിന് നാലാം കിരീടം

ടൂര്ണമെന്റിലുടനീളം ചെന്നൈ നേടിയ മൊത്തം റണ്ണുകളുടെ 50 ശതമാനത്തോളം നേടിയ ഋതുരാജ് – ഫാഫ്, പ്ലേയോഫിലും ഫൈനലിലും കിടിലന്‍ കാമിയോകള്‍ കളിച്ച റോബിന്‍ ഉത്തപ്പ , ബ്രേക്ത്രൂ വിക്കറ്റുകളുടെ അപ്പോസ്തലന്‍ ലോര്‍ഡ് താക്കൂര്‍ Well done Chennai Super Kings

 

യുഎഇ ലെഗില്‍ ഗംഭീരമായി തിരിച്ചുവന്നു എലിമിനേറ്ററും ക്വാളിഫയറും വിജയിച്ചു ഫൈനലിലെത്തിയ കെകെആര്‍ ഒരു ഗംഭീര കൈയടി അര്‍ഹിക്കുന്നുണ്ട്.

സുനില്‍ നരൈനും വെങ്കടേഷ് അയ്യരും അവരാല്‍ കഴിയുന്നതിന്റെ പരമാവധി ഔട്ട്പുട്ട് നല്‍കിയപ്പോള്‍ ദുരന്തം മിഡില്‍ ഓര്‍ഡര്‍ ബാറ്റിങ് ആണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടി ആയത്.. ഒരു ഹൈ പ്രെഷര്‍ മാച്ചില്‍ ഇത്രയും ഫോമൊട്ട് ആയി നിന്ന മിഡില്‍ ഓര്‍ഡറിനെയും കൊണ്ട് ചെയ്സ് ചെയ്യാന്‍ എടുത്ത തീരുമാനം മോശമായിരുന്നു

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like