ഭീമാബദ്ധത്തില്‍ നിന്നുരുകി ചെന്നൈ, ആഞ്ഞടിച്ച് താരങ്ങള്‍

ഡല്‍ഹിക്കെതിരായ തോല്‍വിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ട്രോള്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ശിഖര്‍ ധവാന്‍ അതിഗംഭീരമായ സെഞ്ച്വറി. പക്ഷേ അക്ഷര്‍ പട്ടേല്‍ ധോണിയുടെ ടീമിനോട് ചെയ്തത്, ധോണി നാല് വര്‍ഷം മുമ്പ് പട്ടേലിനോട് ചെയ്തതാണെന്ന് സെവാഗ് പറഞ്ഞു. സിഎസ്‌കെയില്‍ നിന്ന് മികച്ച ബാറ്റിംഗ് പെര്‍ഫോമന്‍സ് തന്നെയാണ് സെവാഗ് ട്വീറ്റ് ചെയ്തു.

അവസാന ഓവറില്‍ മൂന്ന് സിക്സര്‍ അടിച്ചാണ് അക്ഷര്‍ പട്ടേല്‍ കളി മാറ്റി മറിച്ചത്. അതേസമയം രവീന്ദ്ര ജഡേജയെ കൊണ്ട് പന്തെറിയിപ്പിച്ച ധോണിയുടെ തീരുമാനം എല്ലാ തരത്തിലും പിഴയ്ക്കുകയും ചെയ്തു.

അവസാന ഓവറില്‍ എങ്ങനെയാണ് ഇത്രയും സിക്സര്‍ അടിച്ചതെന്ന കാര്യവും അക്ഷര്‍ വെളിപ്പെടുത്തി. അവസാന ഓവര്‍ ലെഫ്റ്റ് ആം സ്പിന്നറാണ് എറിയുന്നതെന്ന് അറിഞ്ഞതോടെ പുതിയൊരു തന്ത്രമൊരുക്കിയിരുന്നു. ഓണ്‍ സൈഡില്‍ ബൗണ്ടറി വളരെ അടുത്തായിരുന്നു. ടൈമിംഗ് കറക്ടായാല്‍ പന്ത് സിക്സറാവുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ടൈമിംഗിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. കൂടുതല്‍ വലിച്ചടിക്കാന്‍ ശ്രമിച്ചിട്ടില്ല. ബോളിന്റെ വരവ് കൃത്യമായി മനസ്സിലാക്കിയ ശേഷം സിക്സറടിക്കുകയായിരുന്നു തന്റെ തന്ത്രമെന്നും, അത് വിജയിച്ചെന്നും അക്ഷര്‍ പട്ടേല്‍ പറഞ്ഞു. ശിഖര്‍ ധവാന്റെ സെഞ്ച്വറിയും മത്സരത്തില്‍ ഗുണകരമായി.

നാല് ചാന്‍സുകളാണ് മത്സരത്തില്‍ ധവാന് ലഭിച്ചത്. സ്‌കോര്‍ 25, 79 എന്നിവയില്‍ നില്‍ക്കുമ്പോള്‍ ധവാന്റെ ക്യാച്ചുകള്‍ സിഎസ്‌കെ ഡ്രോപ്പ് ചെയ്തു. ഒരു ഹാഫ് ചാഹന്‍സും റണ്ണൗട്ടും സിഎസ്‌കെ നഷ്ടപ്പെടുത്തി. ഇതെല്ലാം കൃത്യമായി ഉപയോഗിച്ച ധവാന്‍ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ ഡല്‍ഹിക്ക് ഒമ്പത് കളിയില്‍ നിന്ന് 14 പോയിന്റായി. ഒന്നാം സ്ഥാനത്താണ് അവര്‍. അതേസമയം ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്ളെമിംഗും ടീമിന്റെ ഫീല്‍ഡിംഗിനെ വിമര്‍ശിച്ചു. ധവാനെ ഔട്ടാക്കാന്‍ ഇന്നിംഗ്സ് ഉടനീളം ടീമിന് അവസരമുണ്ടായിട്ടും അതിന് സാധിച്ചില്ലെന്നും ഫ്ളെമിംഗ് പറഞ്ഞു.

ധവാന്‍ കുറച്ച് അവസരങ്ങള്‍ ചെന്നൈ നല്‍കി. അദ്ദേഹം നന്നായി കളിക്കുന്നുണ്ടായിരുന്നു. ധവാനെ നേരത്തെ പുറത്താക്കാന്‍ ടീമിന് അവസരം ലഭിച്ചിരുന്നു. അത് ഇന്നിംഗ്സില്‍ മൊത്തത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ അവസരങ്ങളൊന്നും ടീം മുതലെടുത്തില്ലെന്നും ഫ്ളെമിംഗ് വ്യക്തമാക്കി. അതേസമയം മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയും സിഎസ്‌കെയുടെ ഫീല്‍ഡിംഗിനെ വിമര്‍ശിച്ചിരുന്നു. സിഎസ്‌കെ തോല്‍ക്കാന്‍ കാരണം ജഡേജയുടെ അവസാന ഓവര്‍ അല്ലെന്നും ക്യാച്ചുകള്‍ കൈവിട്ടതാണെന്നും സംഗക്കാര പറഞ്ഞു. ചെന്നൈ ശരിക്കും മെച്ചപ്പെടുത്തേണ്ടത് ഫീല്‍ഡിംഗാണെന്നും സംഗക്കാര പറഞ്ഞു.

You Might Also Like