ധോണിയുടെ പിന്‍ഗാമിയായി അവന്‍ വരട്ടെ, സര്‍പ്രൈസ് നിര്‍ദേശവുമായി വോണ്‍

Image 3
CricketIPL

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ അടുത്ത നായകന്‍ ആരാവണമെന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകത്തിന് വ്യത്യസ്ത അഭിപ്രായമാണ് ഉളളത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അടുത്ത നായകനായി രവീന്ദ്ര ജഡേജയെ കൊണ്ടുവരണമെന്നാണ് മുന്‍ ഇംഗ്ലീഷ് നായകനും കമന്റേറ്ററുമായ മൈക്കിള്‍ വോണിന്റെ അഭിപ്രായപ്പെടുന്നത്.

ധോണി രണ്ടോ മൂന്നോ സീസണ്‍ കൂടി കളിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ അതില്‍ കൂടുതലൊന്നും അദ്ദേഹം കളിക്കാന്‍ പോകുന്നില്ല. അതുകൊണ്ടുതന്നെ ആരാകണം അടുത്ത നായകനെന്നും അയാള്‍ക്ക് കീഴില്‍ കളിക്കാനുള്ള ഒരു ടീമിനെ ഇപ്പോഴെ തയാറാക്കിവെക്കാവുന്നതാണ്’ വോണ്‍ പറഞ്ഞു.

‘എന്റെ അഭിപ്രായത്തില്‍ രവീന്ദ്ര ജഡേജയാകണം ധോണിയുടെ പിന്‍ഗാമി. ബൗളിംഗിലും ഫീല്‍ഡിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ജഡേജയുടെ കളിയോടുള്ള സമീപനവും വളരെ മികച്ചതാണെന്നും വോണ്‍ ക്രിക് ബസിനോട് പറഞ്ഞു. ജഡേജയെ നാലാമതോ അഞ്ചാമതോ ബാറ്റ് ചെയ്യിക്കാനാവും. ബൗളിംഗ് ഓപ്പണ്‍ ചെയ്യിക്കാനും കഴിയും. മികച്ച ഫീല്‍ഡറായും ഉപയോഗപ്പെടുത്താനാവും’-വോണ്‍ പറഞ്ഞു.

നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച് പോയന്റ് ടേബിളില്‍ ആര്‍സിബിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈയുടെ സ്ഥാനം.