സൂപ്പര്‍ താരം തിരിച്ചെത്തും, ചെന്നൈയെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി

ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ക്കാനായതിന്റെ ആഹ്ലാദത്തിലാണ് ചെന്നൈ ക്യാമ്പ്. ആദ്യ ഘട്ടത്തില്‍ മുച്ചൂടും തകര്‍ന്ന് പോയിട്ടും ബദ്ധവൈരികളെ 20 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ത്തത്.

എന്നാല്‍ സന്തോഷത്തിനിടയിലും ചെന്നൈയക്ക് ആധി സമ്മാനിച്ച ഒരു സംഭവം മത്സരത്തിനിടെയുണ്ടായി. സൂപ്പര്‍ താരം അമ്പാടി റായിഡു മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായതായിരുന്നു അത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പരുക്കേറ്റ് പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം അമ്പാട്ടി റായുഡുവിന്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലൈമിങ് ആണ് ഇക്കാര്യം അറിയിച്ചത്.

എല്ലിനു പൊട്ടലുണ്ടാവുമെന്നാണ് കരുതിയതെന്നും എന്നാല്‍ പൊട്ടല്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഉടന്‍ തന്നെ റായിഡുവിന് കളിക്കളത്തിലേക്ക് തിരിച്ചെത്താനായേക്കും. ന്യൂസീലന്‍ഡ് പേസര്‍ ആദം മില്‍നെ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ കൈമുട്ടില്‍ പന്തിടിച്ചതിനെ തുടര്‍ന്ന് താരം റിട്ടയേര്‍ഡ് ഹര്‍ട്ട് ആയത്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സ്, 4 വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയില്‍ പതറിയ ചെന്നൈയെ ഋതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് കരകയറ്റിയത്. രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ എന്നിവരും ചെന്നൈക്കായി തിളങ്ങി. മത്സരത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സേ നേടാനായുള്ളൂ.

ഓപ്പണര്‍ ഋതുരാജ് ഗെയ്ഗ്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. താരം 52 പന്തില്‍ നിന്ന് 88 റണ്‍സ് അടിച്ചെടുത്തു. കളിയിലെ താരമായതും ഗെയ്ക്‌വാദാണ്.

You Might Also Like