ക്രിസ്റ്റല്‍ പാലസ് സ്‌ട്രൈക്കറെ റാഞ്ചി, വന്‍ സൈനിംഗുമായി ഐഎസ്എല്‍ ക്ലബ്

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണില്‍ സുപ്രധാന താരത്തെ ടീമിലെത്തിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഘാനന്‍ സ്ട്രൈക്കറും മുന്‍ ക്രിസ്റ്റന്‍ പാലസ് താരവുമായ െേക്വസി അപ്പിയയെയാണ് നോര്‍ത്ത് ഈസ്റ്റ് ടീമിലെത്തിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തേക്കാണ് നോര്‍ത്ത് ഈസ്റ്റുമായി അപ്പിയ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇംഗ്ലണ്ടിലാണ് ജനിച്ചതും വളര്‍ന്നതും എങ്കിലും ഘാന ദേശീയ ടീമിനു വേണ്ടിയാണ് അപ്പിയ കളിച്ചത്. ഘാനയ്ക്ക് വേണ്ടി ഏഴ് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2012ലാണ് താരം ആപ്പിയ ക്രിസ്റ്റന്‍ പാലസിനായി കളിച്ചത്. അവിടെ 10 മത്സരങ്ങളില്‍ ഈ മുപ്പതുകാരന്‍ ബൂട്ടണിഞ്ഞിരുന്നു.

ഇംഗ്ലീഷ് ക്ലബായ എ എഫ് സി വിംബിള്‍ഡണില്‍ നിന്നാണ് അപ്പിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. അവസാന മൂന്ന് സീസണിലും വിംബിള്‍ഡണ്‍ തന്നെ ആയിരുന്നു അപ്പിയയുടെ ക്ലബ്.

ഇംഗ്ലീഷ് ക്ലബ്ബായ എബ്‌സ്ഫ്ലീറ്റ് യൂണൈറ്റഡിലൂടെ സീനിയര്‍ കരിയര്‍ ആരംഭിച്ച അപ്പിയ കരിയര്‍ ഭൂരിഭാഗവും നിരവധി ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കയാണ് കളിച്ചത്. നോര്‍വിജിയന്‍ ക്ലബ്ബായ വിക്കിങ് എഫ്‌സിക്കു വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ക്ലബ് ഫുട്‌ബോളില്‍ 176 മത്സരങ്ങളില്‍ നിന്നും 48 ഗോളുകളും 19 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.