പച്ചത്തെറി, വംശീയ അധിക്ഷേപത്തിനിരയായി ഇന്ത്യന്‍ താരങ്ങള്‍, വിവാദം കത്തുന്നു
ഓസ്ട്രേലിയക്കെതിരായ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ഭുംറയും വംശീയാധിക്ഷേപത്തിന് ഇരയായി. ടെസ്റ്റ് മത്സരം കാണാനെത്തിയ ചില കാണികളാണ് ഇരുവരേയും വംശീയമായി അധിക്ഷേപിച്ചത്.
മദ്യപിച്ച എത്തിയ ഏതാനും കാണികളാണ് സിറാജിനും ഭുംറയ്ക്കുമെതിരെ വംശീയാധിക്ഷേപം നടത്തിയത്. കുരങ്ങന്‍ന്മാര്‍, സ്വയം ഭോഗികള്‍ മുതല്‍ അമ്മയെ ചേര്‍ത്തുളള തെറികള്‍ വരെ താരങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ അവസാന സെഷനില്‍ സിറാജ് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന സമയത്താണ് സംഭവം നടന്നത്.
ഇതോടെ ഈ സംഭവം ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്കെ രഹാനെ അമ്പയര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഔദ്യോഗിക പരാതി നല്‍കി.
കോവിഡ് മൂലം 10000 കാണികളെ മാത്രമാണ് സിഡ്‌നി ക്രി്കറ്റ് ഗ്രൗണ്ടില്‍ അനുവദിച്ചിരുന്നത്. അതിനാല്‍ തന്നെ താരങ്ങള്‍ക്ക് നേരെ നടന്ന തെറിവിളിയും വംശീയാധിക്ഷേപങ്ങളുമെല്ലാം കൃത്യമായി കളിക്കാരുടെ ചെവിയിലെത്തുകയും ചെയ്തു.
നിലവില്‍ ഇക്കാര്യത്തില്‍ ഇനി നടപടി കൈകൊള്ളേണ്ടത് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ. ഓസ്‌ട്രേലിയന്‍ ബോര്‍ഡുമായി ബിസിസിഐ ഇക്കാര്യം സൂചിപ്പിച്ച് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.