‘പൊന്നാങ്ങളയെ അവര്‍ ഒറ്റപ്പെടുത്തി’ റോണോയുടെ സഹതാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സഹോദരി

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ചാമ്പ്യൻസ്‌ലീഗ് പ്രീക്വാർട്ടറിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിന്റെ മികവിൽ വിജയം നേടിയെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ ലിയോൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ ഈ തോൽവിക്ക് യുവന്റസ് സഹതാരങ്ങളെ വിമർശിച്ച മുന്നോട്ടു വന്നിരിക്കുകയാണ് ക്രിസ്ത്യാനോയുടെ സഹോദരി കാത്തിയ അവെയ്‌റോ.

തന്റെ സഹോദരനെ താഴ്ത്തുന്നത് സ്വന്തം സഹതാരങ്ങൾ തന്നെയാണെന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നുമാണ് കാത്തിയയുടെ വാദം. ചാമ്പ്യൻസ് ലീഗ് പുറത്താവലിനു ശേഷം പരിശീലകനായ മൗറിസിയോ സാറിയെ ജുവെന്റസ് പുറത്താക്കിയിരുന്നു. മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പുറത്തായതിന്റെ നിരാശ മത്സരശേഷം റൊണാൾഡോയിൽ പ്രകടമായിരുന്നു.

“നീ മറ്റുവരെക്കാൾ നന്നായി കളിച്ചു എന്റെ പ്രിയ സഹോദരാ.. നിന്റെ അർപ്പണബോധത്തിലും കളിമികവിലും ഞാൻ അഭിമാനം കൊള്ളുന്നു. നിർഭാഗ്യവശാൽ നിനക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഫുട്ബോൾ അങ്ങനെയാണെന്നു നിനക്കറിയാമല്ലോ. പക്ഷെ ചിന്തിക്കുക നിന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. നീയാണ് ലോകത്തിലെ ഏറ്റവും മികച്ചത്. ” കാത്തിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

യുവന്റസിന്റെ പുതിയ പരിശീലകനായി മുൻ യുവന്റസ് മധ്യനിര ഇതിഹാസം ആന്ദ്രേ പിർലോ നിയമിതനായിരിക്കുകയാണ്. പിർലോ ക്രിസ്ത്യാനോ റൊണാൾഡോക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അവർ ക്രിസ്ത്യാനോയെ വാങ്ങി എന്നാൽ അവനിലേക്ക് ബോൾ എത്തിക്കുകയെന്നത് അറിയില്ലെന്നായിരുന്നു പിർലോയുടെ വാദം. പിർലോയുടെ വരവോടു കൂടി യുവന്റസിന്റെ കളിയിൽ വലിയ മാറ്റമുണ്ടാവുമെന്നാണ് ആരാധകലോകം പ്രതീക്ഷിക്കുന്നത്.

You Might Also Like