ഇതൊരു ഭൂലോകതട്ടിപ്പ് തന്നെയാണ്, ക്രിസ്ത്യാനോക്ക് കോവിഡ് വന്നതിനെക്കുറിച്ച് സഹോദരി കാതിയയുടെ പ്രതിഷേധം

സ്വീഡനെതിരെയുള്ള നേഷൻസ് ലീഗ് മത്സരത്തിന് മുന്നോടിയായാണ് സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോക്ക് കോവിഡ്  സ്ഥിരീകരിച്ചതായി പോർട്ടുഗൽ  ഫുട്ബോൾ  അസോസിയേഷൻ സ്ഥിരീകരിച്ചത്. ബാക്കിയുള്ള താരങ്ങൾക്ക് നെഗറ്റീവ് ആയതിനാൽ സ്വീഡനുമായുള്ള മത്സരം നടക്കുകയും ചെയ്തു. താരമിപ്പോൾ ഇറ്റലിയിൽ ഐസൊലേഷനിൽ തുടരുകയാണ്.

എന്നാൽ  ക്രിസ്ത്യാനോക്ക് കോവിഡ് വന്നതിൽ ദേഷ്യം പ്രകടിപ്പിച്ച് ഇൻസ്റ്റയിൽ വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്ത്യാനൊയുടെ സഹോദരി കാതിയ അവെയ്‌റോ. കോവിഡ്  വന്നുവെന്ന പറയുന്നത് താൻ കണ്ട ഒരു വലിയ തട്ടിപ്പാണെന്നാണ് കാതിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

“എനിക്ക് തോന്നുന്നത് ക്രിസ്ത്യാനോയാണ് ലോകത്തിന്റെ മുഴുവൻ കണ്ണ് തുറപ്പിക്കേണ്ടതെങ്കിൽ അദ്ദേഹം ദൈവം  അയച്ചയാളായിരിക്കണം. നന്ദി. എനിക്ക് തോന്നുന്നത്  ഞാൻ ചിന്തിക്കുന്നത് പോലെ തന്നെയാണ് ഈ മഹാമാരിയെക്കുറിച്ച്  എല്ലാരും  ചിന്തിക്കുന്നതെന്നാണ്: ഏറ്റവും വലിയ ഒരു തട്ടിപ്പ്. ഇതാണ് ഞാൻ ഇന്നു വായിച്ച ഒരു വാചകം. അതിനു എന്റെ എണീറ്റു നിന്നും  കയ്യടിച്ചു. ഈ വിഡ്ഢിത്തരത്തിനു പരിധിയില്ലേ. കണ്ണ് തുറക്കൂ ആരെങ്കിലും. ” കാതിയ ഇൻസ്റ്റയിൽ കുറിച്ചു.

കാതിയയുടെ ഈ പ്രസ്താവന ഒരു പോർച്ചുഗീസ് മാധ്യമപ്രവർത്തകനെ ഉദ്ദേശിച്ചായിരുന്നു. ക്രിസ്ത്യാനോക്ക് കോവിഡ് വന്നതുമൂലം വൈറസുണ്ടെന്നു  വിശ്വാസമുണ്ടാവണമെന്നും ഇതോടെ ആളുകൾ അവരുടെ ജീവിത ശൈലി മാറ്റാൻ സഹായിച്ചെക്കുമെന്നാണ് ജേർണലിസ്റ്റ് ചൂണ്ടിക്കാണിച്ചത്.  ഇതിനെതിരെയുള്ള പ്രതിഷേധമാണ് കാതിയ ഇൻസ്റ്റയിലൂടെ അറിയിച്ചത്.

You Might Also Like