നെയ്മര്‍ക്കൊപ്പം കളിക്കണം, പിഎസ്ജിയിലേക്ക് ചേക്കേറാന്‍ റോണോ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍

കോവിഡ് മഹാമാരി മൂലം ഫുട്‌ബോള്‍ നിര്‍ത്തിവെക്കുന്നതിന് മുന്‍പ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലേക്ക് ചേക്കേറാന്‍ ആലോചിച്ചിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവന്റസിന്റെ പ്രകടനം നിരാശാജനകമായതാണ് താരം ഇത്തരമൊരു തീരുമാനമെടുക്കാന്‍ ശ്രമിച്ചതെന്ന് ഫ്രാന്‍സ് ഫുട്‌ബോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിഎസ്ജി സൂപ്പര്‍താരങ്ങളായ നെയ്മര്‍ക്കും എംബാപ്പെക്കുമൊപ്പം കളിക്കാനുള്ള ആഗ്രഹമാണ് റൊണാള്‍ഡോയെ ഇങ്ങനെ ചിന്തിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ പാരീസിനു എപ്പോഴും താരത്തിന്റെ ഹൃദയത്തില്‍ ഒരു സവിശേഷസ്ഥാനമുണ്ടത്രെ. 2016ല്‍ പോര്‍ചുഗല്‍ യൂറോ കപ്പ് നേടിയത് അവിടെ വെച്ചാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോക്കൊമൊട്ടീവ് മോസ്‌കോയുമായുമായുള്ള ചാമ്പ്യന്‍സ്ലീഗ് മത്സര ശേഷമാണ് റൊണാള്‍ഡോ ഇങ്ങനെ ഒരു നീക്കത്തെക്കുറിച്ച് ആലോചിച്ചതെന്നാണ്. മത്സരത്തില്‍ യുവന്റസ് രണ്ടു ഗോളുകള്‍ക്ക് ജയിച്ചെങ്കിലും റൊണാള്‍ഡോയുടേത് ശരാശരിയിലും താഴ്ന്നതായിരുന്നു. മത്സരത്തില്‍ ഗോളടിക്കാനോ അസിസ്റ്റ് ചെയ്യണോ സാധിക്കാതെ പോയതും താരത്തെ നിരാശയിലേക്ക് കൂപ്പുകുത്തിച്ചു.

എന്നാല്‍ കൊറോണമൂലം ആ ആഗ്രഹം നടക്കാതെ പോവുകയാണുണ്ടായത്. എന്നാല്‍ ഭാവിയില്‍ ഈ നീക്കം നടക്കാന്‍ സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും ശക്തമാണ്. എന്നിരുന്നാലും സാരിയുടെ കീഴില്‍ യുവന്റസ് തുടര്‍ച്ചയായി ഒമ്പതാം ലീഗ് കിരീടം നേടിയതോടെ റൊണാള്‍ഡോ ഈ വിഷാദാവസ്ഥയില്‍ നിന്നും മോചനം നേടിയിട്ടുണ്ട്. ഹാട്രിക് ലീഗ് കിരീടമാണ് അടുത്ത ലക്ഷ്യമെന്ന് റൊണാള്‍ഡോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

 

You Might Also Like