ലെവൻഡോവ്സ്‌കിക്ക് ആദ്യവോട്ട്, എന്നാൽ ഫിഫ ബെസ്റ്റ് ലെവൻഡോവ്സ്‌കിക്ക് നൽകിയതിൽ നിരാശനായി കാണപ്പെട്ട് ക്രിസ്ത്യാനോ

2020 ഫിഫ ബെസ്റ്റ് പുരസ്‌കാരം ഇത്തവണ സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയെയും ലയണൽ മെസിയെയും പിന്തള്ളി ബയേൺ മ്യൂണിക്ക് താരമായ റോബർട്ട്‌ ലെവൻഡോവ്സ്കി സ്വന്തമാക്കിയിരിക്കുകയാണ്. ബയേണിനൊപ്പം ട്രെബിൾ നേട്ടവും കഴിഞ്ഞ സീസണിൽ ഏറ്റവും 55 ഗോളുകളും 9 അസിസ്റ്റും സ്വന്തമാക്കിയ താരത്തിന്റെ മികച്ച പ്രകടനമാണ് ഫിഫ ബെസ്റ്റിനു അർഹനാക്കിയിരിക്കുന്നത്.

മെസിക്ക് 35 പോയിന്റും ക്രിസ്ത്യാനോക്ക് 38 പോയിന്റുകളും ലഭിച്ചപ്പോൾ ലെവൻഡോവ്സ്‌കി 55 പോയിന്റുകൾ നേടിയാണ് ഫിഫ ബെസ്റ്റ് പുരസ്കാരത്തിനു അർഹനായത്. പുരസ്‌കാരദാനചടങ്ങിൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം മെസിയും ക്രിസ്ത്യാനോയും സ്വന്തം വീടുകളിൽ നിന്നും ലൈവിൽ വന്നപ്പോൾ ലെവൻഡോവ്സ്‌കി മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വോട്ടിങ്ങിൽ ക്രിസ്ത്യാനോയുടെ ആദ്യ വോട്ട് റോബർട്ട്‌ ലെവൻഡോവ്സ്കിക്കാണ് നൽകിയതെങ്കിലും പുരസ്‌കാരവേളയിൽ ഫിഫ ബെസ്റ്റ് ലെവൻഡോവ്സ്കിക്ക് നൽകിയപ്പോൾ ക്രിസ്ത്യാനോ നിരാശനായാണ് കാണപ്പെട്ടത്. പ്രകടമായ നിരാശ അദ്ദേഹത്തിന്റെ ശരീരപ്രകൃതത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. നിരാശനായി കൈകെട്ടിയിരിക്കുന്ന ക്രിസ്ത്യാനോയെയാണ് കാണാൻ സാധിച്ചത്.

എല്ലാ പുരസ്‌കാരവേളയിലും അവാർഡ് നഷ്ടപ്പെടുന്നത് ക്രിസ്ത്യാനോക്ക് സഹിക്കുന്ന കാര്യമല്ല. തോൽവിക്കപ്പുറം വിജയമാണ് എപ്പോഴും ക്രിസ്ത്യാനോ ആഗ്രഹിക്കുന്നത്. ലെവൻഡോവ്സ്കിക്കും മെസിക്കും എംബാപ്പെക്കുമാണ് യഥാക്രമം വോട്ടു ചെയ്തതതെങ്കിലും വിജയിക്കാനാവുമെന്ന് ആത്മവിശ്വാസം ക്രിസ്ത്യാനോയിൽ ഉണ്ടായിരുന്നിരിക്കണം. മെസി നെയ്മറിനും എംബാപ്പെക്കും കീഴെ മൂന്നാമതായാണ് ലെവൻഡോവ്സ്‌കിക്ക് വോട്ട് നൽകിയിരിക്കുന്നത്.

You Might Also Like