എക്കാലത്തേയും മികച്ച പ്രീമിയര്‍ ലീഗ് ടീമിതാ, തിരഞ്ഞെടുത്ത് ഇഎസ്പിഎന്‍

പ്രീമിയര്‍ ലീഗിലെ ഏക്കാലത്തേയും മികച്ച ടീമിനെ തിരഞ്ഞെടുത്ത് പ്രമുഖ ഫുട്‌ബോള്‍ വെബ് പോര്‍ട്ടറായ ഇഎസ്പിഎന്‍. മുന്‍ മാഞ്ചസ്റ്റര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചെല്‍സിയുടെ ആഷ്‌ലി കോളും ഉള്‍പ്പെട്ട 11 അംഗ ഇലവനേയാണ് തിരഞ്ഞെടുത്തത്.

4-1-2-3 എന്ന ഫോര്‍മേഷനില്‍ ഓരോ സ്ഥാനത്തേയും ഏറ്റവും പ്രഗത്ഭരേയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകനായ സര്‍ അലക്‌സ് ഫെര്‍ഗുസനെയാണ് മികച്ച പരിശീലകനായി തിരഞ്ഞെടുത്തത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഗാരി നെവിയ്യ റൈറ്റ് ബാക്കില്‍ സ്ഥാനം നേടിയപ്പോള്‍ ചെല്‍സിയുടെ ആഷ്‌ലി കോള്‍ ലെഫ്റ്റ് ബാക്ക് സ്ഥാനം സ്വന്തമാക്കി. പ്രതിരോധ താരങ്ങളായി റിയോ ഫെര്‍ഡിനാന്‍ഡ് , ജോണ്‍ ടെറി എന്നിവരെ തിരഞ്ഞെടുത്തു.

മുന്‍ യുണൈറ്റഡ് നായകന്‍ റോയ് കീനെ ഡിഫെന്‍സിവ് മിഡ്ഫീല്‍ഡര്‍ ആക്കിയപ്പോള്‍ പാട്രിക് വിയേര , ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവര്‍ മധ്യ നിരയില്‍ സ്ഥാനം നേടി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരം സെര്‍ജിയോ അഗ്യൂറോ മുന്നേറ്റ നിരയില്‍ വലത് ഭാഗത്തും മുന്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നേറ്റത്തിന്റെ ഇടത് ഭാഗത്തും സ്ഥാനം നേടി. പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ അലന്‍ ഷിയറര്‍ മുന്നേറ്റത്തില്‍ മധ്യ ഭാഗത്ത് സ്ഥാനം നേടി.

You Might Also Like