എൽ ക്ലാസിക്കോയിൽ ബാഴ്സ തോറ്റതിനു ഇൻസ്റ്റാഗ്രാമിലൂടെ സന്തോഷം പ്രകടിപ്പിച്ച് ക്രിസ്ത്യാനോ റൊണാൾഡോ

2020-21 സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സയുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം കൈക്കലാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌. എന്നാൽ എൽ ക്ലാസിക്കോ വിജയത്തിന്റെ റയൽ താരങ്ങളുടെ സന്തോഷങ്ങൾക്കൊപ്പം ചേർന്നിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ്‌ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ.

ക്യാമ്പ് നൂവിൽ റയൽ മൂന്നു ഗോളിനു ജയിച്ചതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് ക്രിസ്ത്യാനോ പങ്കുവെച്ചത്. യെസ് എന്നു മുഷ്ടി ചുരുട്ടിപ്പിടിച്ച ഇമോജിയും ചേർത്തുള്ള തലക്കെട്ടു കൊടുത്താണ് ഇൻസ്റ്റാഗ്രാമിലൂടെ താരം സന്തോഷം പ്രകടിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇറ്റലിയിൽ ഐസൊലേഷനിലാണ് ക്രിസ്ത്യനോയുള്ളത്. അടുത്തിടെ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചതോടെ ബാർസലോണയുമായുള്ള ചാമ്പ്യൻസ്‌ലീഗ് മത്സരത്തിന് താരത്തിനു പങ്കെടുക്കാനായേക്കില്ല.

റയൽ മാഡ്രിഡും അവരുടെ ചാമ്പ്യൻസ് ലീഗിനായുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കുമായി അവരുടെ തട്ടകത്തിൽ വെച്ചാണ് റയൽ മാഡ്രിഡിനു മത്സരമുള്ളത്. പരിക്കിൽ നിന്നും മോചിതനായി ഈഡൻ ഹസാർഡും റയൽ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഡാനി കാർവഹാളിനും അൽവാരോ ഒഡ്രിഓസോളക്കുമൊപ്പം എൽ ക്ലാസിക്കോക്കു ശേഷം നാചോക്കും പരിക്കേറ്റത് സിദാന് പ്രതിസന്ധിയായിരിക്കുകയാണ്.

You Might Also Like