“ക്രിസ്ത്യാനോ തിരിച്ചെത്തിയിരിക്കുന്നു”, ഇരട്ടഗോൾ പ്രകടനത്തിന് ശേഷം ക്രിസ്ത്യാനോ പറയുന്നു

Image 3
FeaturedFootballSerie A

കോവിഡ് മുക്തനായി ക്രിസ്ത്യാനോ തിരിച്ചെത്തിയ സീരി എ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളിന്റെ വമ്പൻ ജയമാണ് യുവന്റസ് സ്വന്തമാക്കിയത്. മത്സരത്തിലെ മൂന്നാമത്തെയും നാലാമത്തെയും ഗോൾ നേടിയാണ് ക്രിസ്ത്യാനോ റൊണാൾഡോ തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയത്. കോവിഡ് മൂലം ബാഴ്സലോണക്കെതിരെ താരത്തിനു കളിക്കാൻ സാധിച്ചില്ല.

ബാഴ്‌സലോണക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിന്റെ തോൽവി രുചിച്ചെങ്കിലും റൊണാൾഡോ തിരിച്ചെത്തിയ സ്പെസിയയുമായുള്ള മത്സരത്തിലൂടെ യുവന്റസ് വിജയവഴിയിലെത്തുകയായിരുന്നു. താൻ കോവിഡ് വിമുക്തനായി പൂർണ ആരോഗ്യവനായി ക്രിസ്ത്യാനോ തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കോവിഡ് മുക്തനായെന്ന് ഔദ്യോഗിക അറിയിപ്പ് യുവന്റസ് നൽകിയത്.

മത്സരശേഷം അതിന്റെ സന്തോഷം പങ്കുവെക്കാനും റൊണാൾഡോ മറന്നില്ല. “ഞാൻ എങ്ങോട്ടും അനങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. എനിക്ക് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. എനിക്ക് ഞാൻ നല്ലതായിത്തന്നെയാണ് അനുഭവപ്പെട്ടത്. ഇന്നു ഞാൻ വീണ്ടും എനിക്കിഷ്ടപ്പെട്ടത് ചെയ്യാൻ എനിക്ക് സാധിച്ചു: ഫുട്ബോൾ കളിക്കുകയെന്നത്. “

“സീരി എ മത്സരത്വര കൂടുതലുള്ള ലീഗാണ്. മിലാൻ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലാസിയോയും നാപോളിയും ഒട്ടും പിറകിലല്ല. ഞങ്ങൾക്ക് കഠിനമായി ശ്രമിക്കേണ്ടതുണ്ട്. ഞങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനോ തിരിച്ചെത്തിയിരിക്കുന്നു. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം”ക്രിസ്ത്യാനോ മത്സരശേഷം സ്കൈ സ്പോർട്സിനോട് പറഞ്ഞു