ഇസ്രായേലിനെതിരെ ക്രിസ്ത്യാനോ ഇറങ്ങിയേക്കില്ല, അപ്രതീക്ഷിതനീക്കവുമായി പോർച്ചുഗൽ പരിശീലകൻ

Image 3
FeaturedFootballInternational

സ്പെയിനിനെതിരായ സൗഹൃദ മത്സരത്തിൽ ഗോൾരഹിത സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന പോർച്ചുഗൽ ഇന്ന്‌ മറ്റൊരു സൗഹൃദമത്സരത്തിൽ ഇസ്രായേലിനെ നേരിടാനൊരുങ്ങുകയാണ്. ഇസ്രായേലിന്റെ തട്ടകത്തിൽ വെച്ചു രാത്രി 12:15നു ആണ് മത്സരം നടക്കാനിരിക്കുന്നത്.

സ്പെയിനിനെതിരെ മുഴുവൻ സമയവും കളിച്ച സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയെ ഈ മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോ കപ്പിലെ ഹങ്കറിക്കെതിരായ ആദ്യമത്സരത്തിൽ പൂർണസജ്ജനായി താരത്തെ കളത്തിലിറക്കാനാണ് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സന്റോസിന്റെ പദ്ധതി.

ജൂൺ 15 നാണ് പോർച്ചുഗൽ ഹങ്കറിയെ ആദ്യ മത്സരത്തിൽ നേരിടുന്നത്. ഫ്രാൻസും ജർമ്മനിയും ഉൾപ്പെടുന്ന മരണഗ്രൂപ്പായ ഗ്രൂപ്പ്‌ എഫിൽ ആണ് പോർച്ചുഗലിന്റെ സ്ഥാനം. അതു കൊണ്ട് തന്നെ ഹങ്കറിക്കെതിരെ വിജയം സുനിശ്ചിതമാക്കാനാണ് പരിശീലകൻ സന്റോസിന്റെ തയ്യാറെടുപ്പ്.

പോർചുഗലിനായി 103 ഗോളുകൾ നേടി അന്താരാഷ്ടതലത്തിൽ ഗോൾവേട്ടയിൽ മുന്നിലുള്ള ക്രിസ്ത്യാനോ തന്നെയായിരിക്കും പോർച്ചുഗലിന്റെ കുന്തമുന. അതു കൊണ്ടു തന്നെ ഇസ്രായേലിനെതിരെ താരത്തിനു വിശ്രമം നൽകി യൂറോക്ക് പൂർണ ആരോഗ്യത്തോടെ ക്രിസ്ത്യാനോ തിരിച്ചെത്തിയേക്കും.