ഫ്രീകിക്ക് മതിലിൽ പ്രതിരോധം മറന്നു ക്രിസ്ത്യാനോ, പാർമക്കെതിരായ വിജയത്തിലും വൻ വിമർശനം

പാർമക്കെതിരായി നടന്ന സീരി എ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിൻ്റെ മികച്ച വിജയം നേടാൻ യുവൻറസിനു സാധിച്ചിരുന്നു. മത്സരത്തിൽ നടന്ന മറ്റൊരു സംഭവമാണ് നിലവിൽ സമൂഹ മാധ്യമങ്ങൾ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്. മത്സരത്തിൽ പാർമക്ക് കിട്ടിയ ഫ്രീ കിക്കാണ് സംഭവത്തിനാധാരം.
25-ാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്ക് യുവന്റസ് കീപ്പരായ ബുഫണെ നിഷ്പ്രഭമാക്കി പാർമ താരം ഗാസ്റ്റൺ ബ്രഗ്മാൻ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ ഗോൾവലക്കു മുന്നിൽ യുവന്റസ് തീർത്ത മതിലിൽ ക്രിസ്ത്യാനോ റൊണാൾഡോ മറ്റുള്ളവർക്കൊപ്പം ഉയർന്നു ചാടാതിരുന്നതാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്. ക്രിസ്ത്യാനോ ചാടാതിരുന്നതു കൊണ്ട് മതിലിന്റെ ആ ഭാഗത്തു കൂടെ തന്നെ കൃത്യമായി ബ്രഗ്മാന്റെ ഷോട്ട് വലയിലേക്ക് പോവുകയായിരുന്നു.
Cristiano Ronaldo in the wall… 😅 pic.twitter.com/iezZpf9w1E
— ESPN FC (@ESPNFC) April 21, 2021
ചാമ്പ്യൻസ്‌ലീഗിൽ പോർട്ടോക്കെതിരെയും ഇത്തരത്തിൽ ഫ്രീകിക്ക് ഗോൾ വഴങ്ങിയതിനു ക്രിസ്ത്യാനോ വലിയ വിമർശനങ്ങൾക്ക് ഇരയായിരുന്നു. മത്സരത്തിൽ യുവന്റസിനു അധികാരികവിജയം നേടിയെങ്കിലും മതിലിൽ ഫ്രീകിക്ക് ഷോട്ട് പേടിച്ചു മുഖം താഴ്ത്തിയ ക്രിസ്ത്യനോക്കെതിരെയാണ് ചോദ്യ ചിഹ്നമുയിരുന്നത്.
മത്സരത്തിൽ ഗോൾ നേടാനാവാത്ത നിരാശയും ക്രിസ്ത്യാനോ കളിക്കളത്തിൽ കാണിക്കുകയുണ്ടായി. മത്സരാവസാനം റഫറി വിസിൽ മുഴക്കിയപ്പോൾ നിരാശയടക്കാനാവാതെ ക്രിസ്ത്യാനോ പന്ത് ഉയർത്തിയടിക്കുകയുണ്ടായി. അതിന് മഞ്ഞക്കാർഡും കണ്ടാണ് ക്രിസ്ത്യാനോ കളം വിട്ടത്.