ചരിത്ര റെക്കോര്‍ഡിനരികെ റൊണാള്‍ഡോ, 35ാം വയസ്സിലും നേട്ടങ്ങള്‍ക്ക് പഞ്ഞമില്ല
ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായ ക്രിസ്റ്റിയാനോറൊണാള്‍ഡോക്ക് മുപ്പത്തിയഞ്ചാം വയസിലും റെക്കോര്‍ഡുകള്‍ പുത്തരിയല്ലാതായിരിക്കുകയാണ്. യുവന്റസിനു വേണ്ടിഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഫുട്‌ബോള്‍ ചരിത്രത്തിലെ തന്റെഅടുത്ത നാഴികക്കല്ലിനടുത്തെത്തി നില്‍ക്കുകയാണ്.
സീരിയ എയില്‍ ഇന്ന് നടക്കുന്ന സസൂളോയുമായുള്ള മത്സരത്തില്‍ ഗോള്‍ നേടാനായാല്‍ ചരിത്രത്തില്‍ പ്രീമിയര്‍ ലീഗ്, ലാലിഗ, സീരീ എ എന്നീമൂന്നു വ്യത്യസ്ത ലീഗുകളില്‍ 50 ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിലെത്താന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കാവും. നിലവില്‍സീരീ എയില്‍ 59 മത്സരങ്ങളില്‍ നിന്നും 49 ഗോളുകള്‍ റൊണാള്‍ഡോക്ക് നേടാനായിട്ടുണ്ട്.
ഇന്ന് ഗോള്‍ നേടാനായാല്‍ ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍നിന്നും 50 ഗോളുകള്‍ നേടുന്ന താരവും റൊണാള്‍ഡോ ആയിരിക്കും. നിലവില്‍ ആദ്യമായി 69 മത്സരങ്ങളില്‍ നിന്നും 50 ഗോളുകള്‍ നേടിയ ആന്ദ്രേ ഷേവ്‌ചെങ്കോയാണ്ക്രിസ്ത്യാനോക്ക്മുന്നിലുള്ളത്.
2018 ജൂലൈ മാസത്തില്‍ യുവന്റസിലേക്ക്ചേക്കേറിയ റൊണാള്‍ഡോ പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന് വേണ്ടി 84 ഗോളുകളും ലാലിഗയില്‍ റയല്‍മാഡ്രിഡിന് വേണ്ടി 311 ഗോളുകളുംനേടിയിട്ടുണ്ട്. റൊണാള്‍ഡോക്ക് മുമ്പേ യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളില്‍ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ആദ്യതാരംഎഡിന്‍ ചെക്കോ ആണ്. ഇറ്റലിയിലും ഇംഗ്ലണ്ടിലും ജര്‍മനിയിലും ചെക്കോക്ക് 50 ഗോളുകള്‍ നേടാനായിട്ടുണ്ട്.