ക്രിസ്ത്യാനോക്ക് 41 വയസുവരെ കളിക്കാനാവും, ശാരീരികമായ കരുതലാണ് രഹസ്യമെന്നു മുൻ യുണൈറ്റഡ് ഫിറ്റ്നസ് കോച്ച്‌

Image 3
FeaturedFootballSerie A

സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോക്ക് 41 വയസുവരെ കളിക്കാനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിറ്റ്നസ് കോച്ച് ആയിരുന്ന മിക് ക്‌ളെഗ്. ക്രിസ്ത്യാനോ യുണൈറ്റഡിലേക്കെത്തിയതിനു ശേഷമുണ്ടായ ശാരീരികമായ മാറ്റങ്ങൾക്കു പിന്നിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ക്‌ളെഗ്. ഇറ്റാലിയൻ മാധ്യമമായ ഗസെറ്റ ഡെല്ലോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് ക്രിസ്ത്യാനോയുടെ ശാരീരികമായ കരുതലിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

യുണൈറ്റഡിലെ ആദ്യകാലത്ത് ശരീരികപേശികളുടെ വളർച്ചയിലും ശാരീരികമായി ആരോഗ്യദൃഡഗാത്രനായി മാറുന്നതിനും റൊണാൾഡോയുടെ പിറകിൽ ക്‌ളെഗിന്റെ നിർദേശങ്ങളുണ്ടായിരുന്നു. ക്രിസ്ത്യാനോയെപോലെ ശാരീരികമായി വലിയ കരുതൽ ഉണ്ടായിരുന്ന മറ്റൊരു താരം യുണൈറ്റഡിലെ തന്നെ റയാൻ ഗിഗ്ഗ്സിനായിരുന്നുവെന്നും ക്ലെഗ് വെളിപ്പെടുത്തി. ഗിഗ്ഗ്സിനു 40 വയസുവരെ കളിക്കാനാകുമെങ്കിൽ റൊണാൾഡോക്കും സാധിക്കുമെന്നാണ് ക്‌ളെഗിന്റെ വിലയിരുത്തൽ.

“ക്രിസ്ത്യാനോക്ക് മുൻപ് ശാരീരികമായി ശ്രദ്ധ പുലർത്തിയിരുന്ന താരം റയാൻ ഗിഗ്ഗ്സാണ്. അദ്ദേഹമായിരുന്നു ഏറ്റവും ശക്തനും വിശദാംശങ്ങളിൽ വലിയ ശ്രദ്ധാലുവുമായിരുന്നു. ഗിഗ്ഗ്സിനു യുണൈറ്റഡിൽ 40 വയസു വരെ കളിക്കാമെങ്കിൽ റൊണാൾഡോക്ക് 41 വരെ കളിക്കാനാവും. റയാൻ ഗിഗ്ഗ്സിന്റെ നിലവാരത്തിനു മുകളിൽ നിൽക്കാൻ സാധിക്കുന്ന ഏക താരം ക്രിസ്ത്യാനോയാണ്.”

” റൊണാൾഡോ കളിരീതിയിൽ ചിലപ്പോൾ മാറ്റം വരുത്തിയേക്കാം. ചിലപ്പോൾ അദ്ദേഹത്തിന്റെ കളിയിലെ റോളും. ഗിഗ്ഗ്സിനും അത്തരത്തിൽ മാറ്റങ്ങൾ സംഭവിച്ചിരുന്നു. അദ്ദേഹംഎപ്പോഴും എല്ലാത്തിനും മുകളിൽ തന്നെ തുടരും. കാരണം എപ്പോഴും ബെസ്റ്റ് ആയി നിലനിൽക്കാനുള്ള അദ്ദേഹത്തിന്റെ അമിതമായ ആഗ്രഹം തന്നെയാണ്.” ക്‌ളെഗ് അഭിപ്രായപ്പെട്ടു.