പോർചുഗലിനായി കളിക്കാൻ യുവന്റസിന്റെ  കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിസ്ത്യാനോ, പിന്നാലെ കുറച്ചു താരങ്ങളും

Image 3
FeaturedFootballInternationalUncategorized

യുവന്റസിലെ രണ്ടു ട്രെയിനിങ് സ്റ്റാഫുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് യുവന്റസ്  താരങ്ങളെ മാറ്റിപാർപ്പിക്കേണ്ട സ്ഥിതിഗതികൾ യുവന്റസിന് വന്നു ചേർന്നിരുന്നു. ട്രെയിനിങ് സെന്ററിനടുത്തുള്ള ജെ ഹോട്ടലിലാണ് താരങ്ങളെ പാർപ്പിച്ചിരുന്നത്.

എന്നാൽ ഈ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് റൊണാൾഡോ സ്പെയിനിനെതിരെ കളിക്കാൻ തന്നെ വിടണമെന്ന് ക്ലബ്ബ് ഡയറക്ടർമാരുടെയും താരങ്ങളുടെയും മുന്നിൽ വെച്ചു ശബ്ദമുയർത്തി രോഷാകുലനായി സംസാരിച്ചുവെന്നും  പിന്നീട്  പോർച്ചുഗലിലേക്ക് തിരിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.  ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്‌പോർട്  ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി താരങ്ങൾക്കൊപ്പം ജെ ഹോട്ടലിൽ താങ്ങുകയായിരുന്നെന്നും  ക്രിസ്ത്യാനോയടക്കമുള്ള കുറച്ചു താരങ്ങളുടെ  രണ്ടു ടെസ്റ്റുകളും നെഗറ്റീവ് ആയിട്ടും  താരത്തെ ഹോട്ടലിൽ തന്നെ പിടിച്ചു നിർത്തുകയായിരുന്നു. എന്നാൽ  എഫ്ഐജിസിയുടെ കോവിഡ് നിയമങ്ങളനുസരിച്ച് ഒരു ടെസ്റ്റും കൂടി പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു.

എന്നാൽ അതിനുവേണ്ടി കാത്തിരുന്നാൽ പോർട്ടുഗലിന്റെ സ്പെയിനുമായുള്ള മത്സരം നഷ്ടപ്പെടുമെന്ന് മനസിലാക്കിയ താരം നിയന്ത്രങ്ങൾ മറികടന്നു പോർട്ടുഗലിലേക്ക് വിമാനം കയറുകയായിരുന്നു. താരത്തിനു പിന്നാലെ പൗലോ ഡിബാല, ജുവാൻ ക്വാഡ്രാഡോ, ഡാനിലോ, റോഡ്രിഗോ ബെൻന്റങ്കുർ, മെറിഹ് ഡെമിറൽ എന്നിവരും അന്തരാഷ്ട്ര മത്സരങ്ങൾക്കായി ഇറ്റാലി വിടുകയും ചെയ്തു. എന്നാൽ ജിയാൻലുജി ബുഫൺ സ്വന്തം വീട്ടിലേക്കാണ് പോയത്.