വീട്ടിൽ ബൾബ് മാറ്റാൻ പോലും ക്രിസ്ത്യാനോയെ ഞാൻ സമ്മതിക്കാറില്ല, കാരണം വെളിപ്പെടുത്തി പ്രിയസഖി ജോർജിന

പ്രിയസഖിയായ ജോർജിന റോഡ്രിഗസ് സ്വന്തം വീട്ടിൽ ക്രിസ്ത്യാനോക്ക് വീട്ടിൽ ചെയ്യാൻ പാടില്ലാതെ വിലക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. സ്വന്തം വീട്ടിലെ ബൾബ് മാറ്റിയിടാൻ പോലും ക്രിസ്ത്യാനോയെ സമ്മതിക്കാറില്ലെന്നാണ് പ്രിയ സഖി ജോർജിനക്ക് പറയാനുള്ളത്. അതിനുള്ള കാരണവും ജോർജിന വ്യക്തമാക്കിയിട്ടുണ്ട്.

20 അടിയോളം ഉയരമുള്ള മേൽക്കൂരകളാണ് ക്രിസ്ത്യാനോയുടെ വീട്ടിലുള്ളത്. ബൾബ് മാറ്റാനായി കയറി അബദ്ധത്തിൽ വീണു പരിക്കേൾക്കാനുള്ള സാധ്യത കൂടുതലുള്ളത് കൊണ്ടാണ് ക്രിസ്ത്യനോക്ക് ഇത്തരം കാര്യങ്ങളിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നതാണ് ജോർജിനയുടെ വെളിപ്പെടുത്തൽ. പോർച്ചുഗീസ് മാധ്യമമായ സ്പോർട്സ് വീക്കിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോർജിന.

“ഞങ്ങടെ വീട്ടിൽ ലൈറ്റ് ബൾബ് മാറ്റുക എന്നത് അസാധ്യമായ കാര്യമാണ്. ഞങ്ങളുടേത് അത്രയും വലിയ സീലിംഗുകളാണുള്ളത്.” നിങ്ങൾ ക്രിസ്ത്യാനോ റൊണാൾഡോ ആയിരുന്നെങ്കിൽ നിങ്ങൾ അത് ചെയ്യുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോർജിന.
“ഒരിക്കലുമില്ല. നമ്മൾ നമ്മളെ തന്നെ നോക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഏറ്റവും മികച്ച കാര്യം.”

“ഞാനാണ് ബാക്കിയുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഞാനാണ് എല്ലാതും ചെയ്തു കൊടുക്കുന്നത്. എന്റെ കുടുംബത്തെ പരിചരിക്കുന്നത് എനിക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. അദ്ദേഹം പാചകം ചെയ്യാറില്ല. പരിശീലനത്തിന് ശേഷം ടേബിളിൽ ചൂടുള്ള ഭക്ഷണം അദ്ദേഹത്തിനു അർഹതപ്പെട്ടതാണ്. ഞങ്ങൾക്ക് പാചകക്കാരൻ ഉണ്ടെങ്കിലും ചിലപ്പോൾ ഞാനും പാചകം ചെയ്യാറുണ്ട്.” ജോർജിന പറഞ്ഞു.

You Might Also Like