ക്രിസ്ത്യാനോക്ക് വീണ്ടും കോവിഡ് പോസിറ്റീവ്, ബാഴ്സക്കെതിരെയുള്ള ചാമ്പ്യൻസ്‌ലീഗ് മത്സരം നഷ്ടമായേക്കും

Image 3
Champions LeagueFeaturedFootball

ഫുട്ബോൾ  ആരാധകർ ആകാംഷയോടെ  കാത്തിരിക്കുന്ന  മത്സരമാണ്   യുവന്റസും ബാഴ്സലോണയുമായുള്ള ഗ്രൂപ്പ്‌  ഘട്ട ചാമ്പ്യൻസ് ലീഗ് മത്സരം. ക്രിസ്ത്യാനോ യുവന്റസിലേക്കു ശേഷം  മെസിക്കെതിരെ കൊമ്പുകോർക്കുന്ന  ആദ്യമത്സരമാണ് വർഷങ്ങൾക്കു ശേഷം യഥാർഥ്യമാകുന്നത്.

ഇതിനു മുൻപ്  ചാമ്പ്യൻസ്‌ലീഗിൽ  മെസിയും ക്രിസ്ത്യാനോയും കൊമ്പുകോർത്തത് റയൽ മാഡ്രിഡിനൊപ്പം സെമിഫൈനലിലായിരുന്നു. മാഡ്രിഡിനെ തകർത്ത് ബാഴ്സയ്ക്കൊപ്പം ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും തകർത്തു മെസി കിരീടം ചൂടുകയായിരുന്നു.എന്നാലിപ്പോൾ  ഫുട്ബോൾ ആരാധകരെയെല്ലാം വിഷമത്തിലാക്കി  സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോക്ക്  വീണ്ടും കോവിഡ്  പോസിറ്റീവ്  ആയിരിക്കുകയാണ്. 

കോവിഡ് വിമുക്തനായോ എന്നു  സ്ഥിരീകരിക്കാൻ നടത്തിയ രണ്ടാമത്തെ  പരിശോധനയിലാണ് വീണ്ടും  കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്. വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ   ഒക്ടോബർ  29നു നടക്കാനിരിക്കുന്ന ബാഴ്സയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന് റൊണാൾഡോക്ക്  പങ്കെടുക്കാനാവില്ല.

അടുത്തിടെ ഫ്രാൻസുമായി നടന്ന നേഷൻസ് ലീഗ് മത്സരത്തിനു ശേഷമാണ്  ക്രിസ്ത്യാനോക്ക്  കോവിഡ്  പോസിറ്റീവ് സ്ഥിരീകരിച്ചതായി പോർച്ചുഗൽ ഫുട്ബോൾ  അസോസിയേഷൻ അറിയിച്ചത്. ക്രിസ്ത്യാനോക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ലക്ഷണങ്ങളൊന്നും ഇതുവരെ കാണിക്കാത്തതിനാൽ  പെട്ടെന്നു കളിക്കളത്തിലേക്ക്  തിരിച്ചു വരാനുള്ള പോരാട്ടത്തിലായിരുന്നു ക്രിസ്ത്യനോ. എന്നാൽ വീണ്ടും കോവിഡ്  സ്ഥിരീകരിച്ചതോടെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.