41ാം വയസ്സിലും പ്രായം ‘ഗെയ്ല്‍ കൊടുങ്കാറ്റിനെ’ ബാധിക്കാത്തത് എന്ത് കൊണ്ട്? ഇതാ കാരണങ്ങള്‍

Image 3
CricketCricket News

ജയറാം ഗോപിനാഥ്

‘ എനിക്ക് ഉടനെയൊന്നും വിരമിക്കാന്‍ ഉദ്ദേശ്മില്ല. ഒരു 45 വയസ് വരെ എങ്കിലും ഇതേ ഫോമില്‍ കളിയ്ക്കാന്‍ ആവുമെന്നാണ് എന്റെ വിശ്വാസം’.

ക്രിക്കറ്റ് മൈതാനത്ത് ‘GAYLESTORM’ സൃഷ്ടിക്കുന്ന ക്രിസ്റ്റോഫര്‍ ഹെന്ററി ഗെയ്ല്‍ എന്ന 41 വയസുകാരന്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞതാണ് ഇത്.
പ്രായാധിക്യം ക്രിക്കറ്റ് ലോകത്തെ ക്ലീന്‍ സ്‌ട്രൈക്കര്‍മാരെയല്ലാം ബാധിച്ചിട്ടുണ്ട്. എന്നാല്‍ ‘പഴകും തോറും വീഞ്ഞുപോലെ വീര്യമേറുന്നത് ‘ എന്ന ക്ളീഷേ പ്രയോഗത്തെ അന്വര്‍ത്ഥമാക്കി, തന്റെ നാല്പതുകളിലും, ഇങ്ങനെ കണ്‍സിസ്റ്റന്റായി സിക്‌സെറുകള്‍ അടിച്ചുകൂട്ടാന്‍ ഗെയ്‌ലിനു എങ്ങനെ സാധിക്കുന്നു. പ്രായംകൂടും തോറും റീഫ്‌ളക്‌സുകള്‍ സ്ലോ ആകുന്നു എന്ന തിയറി ഗെയ്‌ലിന്റെ കാര്യത്തില്‍ ഫെയില്‍ ആകുന്നതു എന്ത്‌കൊണ്ടാണ്??

How Gayle overcomes his age & hit those biggies consistently into orbit??? Why GayleStorm is not affected by age??

നമ്മുക്കൊന്നു പരിശോധിക്കാം.

(a) വൈഡ് സ്റ്റാന്‍സ് & സ്റ്റില്‍ പൊസിഷന്‍ :

ഇന്ത്യയെ തച്ചുതകര്‍ത്ത 2002 ലെ ODI സീരീസ് മുതല്‍, ഇപ്പോള്‍ വരെയുള്ള ഗെയ്‌ലിന്റെ ബാറ്റിങ് സ്റ്റാന്‍സ് പരിശോധിച്ചാല്‍ വ്യത്യാസം കൃത്യമായി മനസിലാക്കാം. T20 ക്രിക്കറ്റിന്റെ വേഗതയോടൊപ്പം ഓടി എത്താന്‍, കല്പാദങ്ങള്‍ക്കിടയിലെ അകലം വര്‍ധിപ്പിച്ച്, അയാള്‍ തന്റെ ബാറ്റിങ് സ്റ്റാന്‍സ് കൂടുതല്‍ വൈഡാക്കി.

തന്മൂലം, അധികം ബാക്ക്വെര്‍ഡോ, ഫോര്‍വേഡോ ആകാതെ പന്തിനോട് react ചെയ്യാന്‍ അയാള്‍ക്ക് സാധിക്കുന്നു. തന്റെ പൊസിഷനില്‍ നില്‍കുമ്പോള്‍ തന്നെ റീച് വര്‍ധിപ്പിക്കാനും, കൂടുതല്‍ പന്തുകള്‍ തന്റെ ആര്‍ക്കിലാക്കുവാനും അങ്ങനെ സാധിക്കുന്നു. അതോടൊപ്പം തന്നെ പന്തിനെ അടിച്ചകറ്റാനുള്ള ഒരു സോളിഡ് ബേസ് ഈ സ്റ്റാന്‍സ് നല്‍കുന്നു.

അവസാന നിമിഷം വരെ സ്റ്റില്‍ പൊസിഷനില്‍ നില്‍ക്കുന്നത് വഴി, പന്തുമായി ഓടി അടുക്കുന്ന ബൗളര്‍ക്കു അയാളുടെ മൂവ്‌മെന്റ് എന്താകുമെന്ന് പ്രെഡിക്റ്റ് ചെയ്യാന്‍ ആവില്ല (റിസള്‍ട്ട് എന്തായിരിക്കും എന്ന് ഉറപ്പ് ആണെങ്കിലും ??)

(b) ഹൈ ബാക്ക് ലിഫ്റ്റ്

സൂക്ഷ്മമായി അനലയസു ചെയ്താല്‍ അയാളുടെ ബാക്ക്‌ലിഫ്റ്റ് വര്‍ധിച്ചതായി കാണാം. ബാക്ക് ലിഫ്റ്റ് കൂട്ടിയത് വഴി ബാറ്റിന്റെ സ്വിങ് കൂടുതല്‍ വേഗത്തിലാക്കാനും, കൂടുതല്‍ ശക്തിയായി പന്തിനെ പ്രഹരിക്കാനും (hard hitting)സാധിക്കുന്നു.

(c) ഹൈ ഗ്രിപ്പ്

പഴയതിനെ അപേക്ഷിച്ച്, ബാറ്റിന്റെ ഹാന്‍ഡിലില്‍ കൂടുതല്‍ മുകളിലായാണ് അയാള്‍ ഗ്രിപ്പ് ചെയ്യുന്നത്. കരുത്തുള്ള കൈക്കുഴകള്‍ (strong wrist ) ഉള്ളത് കൊണ്ട്, ഹൈ ഗ്രിപ്പാണെങ്കില്‍ പോലും ബാറ്റിനെ തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തികൊണ്ട് തന്നെ ശക്തിയോടെ പന്തിനെ പ്രഹരിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു.

(d) ലേസി റണ്ണിംഗ്

ധോണിയെപ്പോലെ വിക്കറ്റിനിടയില്‍ കുതിച്ചോടുന്ന ഗെയ്‌ലിനെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?? എന്നാല്‍ മുഹമ്മദ് അസ്സറുദിനെപോലെ നടന്ന് സിംഗിളുകള്‍ എടുക്കുന്ന ഗെയ്‌ലിനെ നിങ്ങള്‍ സ്ഥിരം കാണാറുമുണ്ട്. ഓടി ഊര്‍ജ്ജം കളയാന്‍ ആയാള്‍ക്ക് താല്പര്യമില്ല. ആ ഊര്‍ജം സംഭരിച്ചു വെച്ച് പന്തുകളെ അടിച്ചകറ്റാന്‍ ആയാള്‍ ഉപയോഗിക്കുന്നു.

(e) Fitness

41 ആം വയസിലും തന്റെ ഫിറ്റ്‌നസ് ലെവല്‍ മെയ്ന്റയിന്‍ ചെയ്യാന്‍ അയാള്‍ ജിമ്മില്‍ നന്നായി സമയം ചിലവിടുന്നുണ്ട്. Leg exercise, Musle building exercise, Abs exercise, Cardio exercise എല്ലാം കൃത്യമായി ഫോളോ ചെയ്യുന്ന ഒരു ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയാണ് ഗെയ്ല്‍. പ്രായത്തിന്റെ പരിമിതികളെ മറികടക്കാന്‍ ജിമ്മിലെ ഹാര്‍ഡ് വര്‍ക്ക് അയാളെ സഹായിക്കുന്നു.

f) ചില്ലിങ് മൂഡ്

Cricket is played in Minds എന്നാണ് പറയുന്നത്. പാട്ടു കേള്‍ക്കുന്ന, ഡാന്‍സ് ചെയ്യുന്ന.. എപ്പഴും ചില്ലിങ് മൂഡില്‍ ഇരിക്കുന്ന ഗെയ്‌ലിനെ ക്രിക്കറ്റ് നല്‍കുന്ന പ്രഷര്‍ ഒരിക്കലും സൈക്കോളജിക്കലായി അഫ്ഫക്റ്റ് ചെയ്യുന്നില്ല.

ചുരുക്കത്തില്‍ പറഞ്ഞാല്‍, ടെക്നിക്കലായും, ഫിസിക്കലായും, സൈക്കോളജിക്കലായും സ്വയം റീബൂട്ട് അഥവാ റീഅഡ്ജസ്റ്റ് ചെയ്തതു കൊണ്ടാണ് പ്രായം ഗെയ്‌ലിന്റെ മുന്‍പില്‍ വെറും അക്കമായി മാറുന്നത്…

GayleStorm നമ്മളുടെ കണ്ണുകള്‍ക്ക് ഇമ്പമേകി ഇതുപോലെ തന്നെ തുടരട്ടെ എന്ന് ആശംസിക്കാം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍