ഇസ്രായേല്‍ നരനായാട്ടിനെതിരെ ക്രിക്കറ്റ് ലോകത്തും രോഷം, ഫലസ്തീനായി പ്രാര്‍ത്ഥിച്ച് ക്രിക്കറ്റ് താരങ്ങള്‍

Image 3
CricketCricket News

ഫലസ്താനില്‍ തുടരുന്ന ഇസ്രായേല്‍ നരനായാട്ടിനെതിരെ ലോകംമുഴുവനുമുളള നിരവധി ക്രിക്കറ്റ് താരങ്ങള്‍ ഐകൃദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നിരവധി കുട്ടികളടക്കം സാദാരണക്കാര്‍ കൊല്ലപ്പെടുന്നതിനിടെയാണ് ക്രിക്കറ്റ് താരങ്ങളും ഈ നരനായാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പാക് നായര്‍ ബാര്‍ അസം, പാക് താരങ്ങളായ ഷാന്‍ മുസൂദ്, അസ്ഹര്‍ അലി, ഷാദാബ് ഖാന്‍ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ തബ്രിരിസ് ഷംസി, കഗിസോ റബാഡ, ജോര്‍ജ് ലിന്‍ഡെ, ഹാഷിം അംല വിന്‍ഡീസ് താരം ഡാരണ്‍ സമി, മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ഇംഗ്ലീഷ് ബൗളര്‍ സാഖ്വിബ് മഹമ്മദ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളാണ് ഫ്രീ ഫലസ്തീന്‍ ഹാഷ് ടാഗിന് കീഴില്‍ അണിനിരക്കുന്നത്.

ഫലസ്തീന്‍ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുക. നാം മനുഷ്യരാണെങ്കില്‍ മനുഷ്യത്വത്തിനായി നിലകൊള്ളുക’ ബാബര്‍ അസം ട്വിറ്ററില്‍ കുറിച്ചു.

കുട്ടികളെ കൊല്ലുന്നതിനേക്കാള്‍ നികൃഷ്ഠമായൊരു കുറ്റകൃത്യം ഇല്ലെന്നാണ് അംല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മനുഷ്യനാണെങ്കില്‍ അവരെ പിന്തുണയ്ക്കുക എന്നാണ് ഇര്‍ഫാന്‍ ട്വിറ്ററില്‍ എഴുതിയത്.

ഇതാദ്യമായല്ല ക്രിക്കറ്റ് ലോകത്ത് നിന്നും ഫലസ്തീന് പിന്തുണയുമായി പ്രതിഷേധ ശബ്ധമുയരുന്നത്. 2014ലെ ഇസ്രായേലിന്റെ ഗാസ ആക്രമണത്തിനെതിരെ ഇംഗ്ലീഷ് താരം മൊയീന്‍ അലി ഫ്രീഫലസ്തീന്‍ എന്ന് ജെഴ്‌സിയിലെഴുതി ഇന്ത്യയെ നേരിടാന്‍ ഇറങ്ങിയിരുന്നു.