ഐപിഎല്‍ ഏറ്റവും ഉചിതമായ ഈ സമയത്ത് നടക്കട്ടെ, ആശയവുമായി ഇന്ത്യന്‍ താരം

Image 3
CricketIPL

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ ഉചിത സമയം നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ലോകകപ്പിന് തൊട്ട് മുമ്പ് ഐപിഎല്‍ നടത്തുന്നതാണ് ഏറെ ഉചിതമെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. ഇത് ലോകകപ്പിന് ഒരുങ്ങുന്ന താരങ്ങള്‍ക്ക് തയ്യാറാകാന്‍ ഏറെ ഗുണകരമാകുമെന്നും ലക്ഷ്മണ്‍ വിലയിരുത്തുന്നു.

ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ സ്റ്റാര്‍ സ്‌പോട്‌സിനോട് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം. നേരത്തെ മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കിള്‍ വോണും ഇത്തരത്തിലൊരു നിര്‍ദേശം വെച്ചിരുന്നു.

‘ഐപിഎല്‍ ഒരു വലിയ ടൂര്‍ണമെന്റാണെന്നുള്ളത് എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും അംഗീകരിച്ച് കാര്യമാണ്. അതുകൊണ്ട് ഐപിഎല്‍ ലോകകപ്പിന് മുമ്പ് നടത്തുന്നതാണ് ഉചിതം. ലോകകപ്പില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് അതൊരു തയ്യാറെടുപ്പാണ്. ഇങ്ങനെ സംഭവിച്ചാല്‍ താരങ്ങള്‍ക്കു വലിയ ഗുണം ചെയ്യും’

അതെസമയം ഐപിഎല്‍ നടത്തുന്നതോടെ ആരുടെയും ജീവന്‍ അപകടത്തില്ലെന്നു ഉറപ്പാക്കുകയും വേണമെന്നും ഇപ്പോഴത്തെ ഈ സാഹചര്യം മറികടന്ന് നമുക്ക് സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തണമെന്നും ലക്ഷ്മണ്‍ കൂട്ടിചേര്‍ത്തു.

മാര്‍ച്ച് 29നാണ് ടൂര്‍ണമെന്റ് ആരംഭിക്കേണ്ടിരുന്നത്. എന്നാല്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്ക് നീട്ടി. എന്നാല്‍ രാജ്യത്ത് ലോക്കഡൗണ്‍ നിലവില്‍ വന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നീട്ടേണ്ടിവന്നു.