മുംബൈക്കും ചെന്നൈയ്ക്കും ഇരട്ടി മധുരം, നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക

Image 3
CricketIPL

ചെന്നൈ: ഐപിഎല്‍ 14ാം സീസണ്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ബിസിസിഐയുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ അനുമതി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക നല്‍കിയത്.

ഇതോടെ മുംബൈ ഇന്ത്യന്‍സ് അടക്കമുളള നിരവധി ഐപിഎല്‍ ഫ്രാഞ്ചസികളെ അലട്ടിയ പ്രധാന പ്രശ്‌നത്തിന് പരിഹാരമായി. ദക്ഷിണാഫ്രിക്കന്‍ ടീം ക്യാപ്റ്റന്‍ ക്വിന്റന്‍ ഡീകോക്ക് മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമാണ്. ദക്ഷിണാഫ്രിക്കയുടെ പാക് പര്യടനം ഐപിഎല്ലിനിടെയുളളതിനാല്‍ ഡീ കോക്ക് ഐപിഎല്‍ കളിക്കുമമോയെന്ന കാര്യം ആശങ്കയിലായിരുന്നു. ഇതാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സിനും വലിയ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. ഡല്‍ഹിയുടെ പ്രധാന താരങ്ങളിലൊരാളായ കഗിസോ റബാദയും മറ്റൊരു പേസറായ ആന്റിച്ച് നോക്കിയേയും ദക്ഷിണാഫ്രിക്കയില്‍ നിന്നുളളവരായിരുന്നു. ഇരുവര്‍ക്കും ഇനി ആത്മവിശ്വാസത്തോടെ ഐപിഎല്‍ ജഴ്‌സി അണിയാം.

രാജസ്ഥാന്‍ റോയല്‍സിന്റെ ഡേവിഡ് മില്ലറെയും ആദ്യ മത്സരം മുതല്‍ ടീമിന് ലഭ്യമാവും. ചെന്നൈയ്ക്കാകട്ടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലൂങ്കി എന്‍ഗിഡിയും ഫഫ് ഡുപ്ലെസിസും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരാണ്. ഇരുവര്‍ക്കും ടീമില്‍ നിര്‍ണ്ണായകസ്ഥാനവുമുണ്ട്.

പാകിസ്താനെതിരായ ഏകദിന പരമ്പരയില്‍ ഇവരെല്ലാം കളിക്കും. ടി20 പരമ്പരയില്‍ നിന്നാണ് താരങ്ങള്‍ക്ക് ഇളവ് നല്‍കിയത്.