ഇത്ര നാണംകെട്ടവരാണോ ഈ ദക്ഷിണാഫ്രിക്കന്‍ മാനേജുമെന്റ്, ഈ വഞ്ചനയ്ക്ക് മാപ്പില്ല

Image 3
CricketIPL

മുഹമ്മദ് തന്‍സി

വര്‍ഷങ്ങളോളം ടീമിന്റെ നെടുംതൂണായിരുന്ന ഫാഫ് ഡൂപ്ലെസിയെ പോലൊരു താരത്തെ, മിന്നും ഫോമിലുണ്ടായിട്ട് കൂടി സൗത്ത് ആഫ്രിക്കന്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നു…

എന്നിട്ട് ഇന്നലെ സിഎസ്‌കെ കപ്പ് ഉയര്‍ത്തിയപ്പോ മാന്‍ ഓഫ് ദ മാച്ച് ആയ, ഓറഞ്ച് ക്യാപ്പ് വെറും 2 റണ്‍സിന് നഷ്ടമായ, സിഎസ്‌കെയുടെ മാച്ച് വിന്നറായ ഡൂപ്ലെസിയെ മെന്‍ഷന്‍ ചെയ്യാതെ പകരം പ്ലേയിംഗ് 11 ല്‍ ഇല്ലാതിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം ലുങ്കി എങ്കിടിക്ക് മാത്രം കണ്‍ഗ്രാഡ്‌സ് പറഞ്ഞു പോസ്റ്റ് ഇടണമെങ്കില്‍ ഇവരുടെ നിലവാരം ഒന്ന് ആലോചിച്ചു നോക്ക്യേ…

(ഇമ്രാന്‍ താഹിറിനെയും മെന്‍ഷന്‍ ചെയ്തില്ല)

ഇത് എവിടെയെങ്കിലും കുറിച്ച് വെച്ചോളൂ… സമീപ ഭാവിയില്‍ തന്നെ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തും… അതിനു പ്രധാന കാരണം അവരുടെ സ്വന്തം ഈ മാനേജുമെന്റ് തന്നെ ആയിരിക്കും…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍