വാക്കുകള്‍ കൊണ്ട് ഘടികാരങ്ങളെ നിലപ്പിച്ചവര്‍, അടയാളപ്പെടുത്തുക കാലമേ
ജയറാം ഗോപിനാഥ്
‘പ്രകാശ് വാകന്‍കര്‍’ എന്നൊരു റേഡിയോ ക്രിക്കറ്റ് കമന്റെറ്റര്‍ ഉണ്ടായിരുന്നു. All India Radio യുടെ , ‘Tony Greig’ ആയിരുന്നു അദ്ദേഹം. 1999 ലോകകപ്പ് നടക്കുമ്പോള്‍, വീട്ടില്‍ ടീവീ ഇല്ലായിരുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്ക് കളി തുടങ്ങും. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ബാറ്റിംഗ് അയല്പക്കത്തെ വീട്ടില്‍ ഇരുന്ന് കാണും. രാത്രിയിലെ, ബാക്കി മത്സരം പ്രകാശ് വാകന്‍കറുടെ ശബ്ദത്തില്‍ റേഡിയോയിലൂടെ.
1999 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരം… വെങ്കേട്ടഷ് പ്രസാദിന്റെ 5 വിക്കറ്റ് പ്രകടനം.. സൈദ് അന്‍വറിനെ പ്രസാദ് അസ്സറിന്റെ കയ്യില്‍ എത്തിച്ച ആ നിമിഷം …
ഇന്ത്യ സിംബാവേ മത്സരം.. നമ്മുടെ ഹൃദയം തകര്‍ത്ത ഒലോങ്കയുടെ ഓരോവറിലെ മൂന്ന് വിക്കറ്റ് പ്രകടനം…
ഇന്ത്യ ഓസിസ് മത്സരം.. മഗ്രത്തിന്റെ മുന്‍പില്‍ തകര്‍ന്നടിഞ്ഞ നമ്മുടെ ബാറ്റിംഗ് നിര..പിന്നെ ജഡജ റോബിന്‍സിങ് രക്ഷാപ്രവര്‍ത്തനം….
ഈ കളി നിമിഷങ്ങള്‍ എല്ലാം പ്രകാശ് വാകന്‍കറിന്റെ വാക്കുകളില്‍ മനസ്സില്‍ കോറിയിട്ടത്ത് ഇന്നും ഒട്ടും മായാതെ അതുപോലെയുണ്ട്. ഈ മത്സരങ്ങളുടെ വീഡിയോ ഒന്നും ഞാനിതുവരെ കണ്ടിട്ടില്ല.. കാണാന്‍ ആഗ്രഹവുമില്ല, വീഡിയോ കണ്ട്, ആ മനോഹരമായ ശബ്ദവിവരണത്തിന്റെ ഓര്‍മകളെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നത് തന്നെ കാരണം.
2003 ലോക കപ്പ് വന്നപ്പോള്‍ വീട്ടില്‍ ബ്ലാക്ക് & വൈറ്റ് ടീവീ ഉണ്ടായിരുന്നു. ദൂരദര്‍ശന്റെ നീളമുള്ള ആന്റിന തിരിച്ചു സിഗ്‌നല്‍ പിടിച്ചു കളികാണുമ്പോഴും, ടീവീ യുടെ സൗണ്ട് കുറച്ചു വെച്ച്, റേഡിയോയില്‍ വാകന്‍കറുടെ കംമെന്ടറി കേള്‍ക്കുമായിരുന്നു…….
മിഡ് ഓണ്‍, മിഡോഫ്, മിഡ്വിക്കറ്റ്, പോയിന്റ്, ഗള്ളി, ഫൈന്‍ ലെഗ്, ലോങ്ങ് ഓണ്‍, ലോങ്ങ് ഓഫ്.. ക്രിക്കറ്റിലെ ഫീല്‍ഡിങ് പൊസിഷനുകളെല്ലാം മനപ്പാഠമായത് വാകന്‍കറുടെ കംമെന്ടറി കേട്ട് ടീവീയില്‍ നോക്കിയിരുന്നാണ്.. അത്ര വ്യക്തവും, സ്പഷ്ടവും, ഡീറ്റൈലിങ് നിറഞ്ഞതുമായിരുന്നു അദ്ദേഹതിന്റെ കമെന്ടറികള്‍.
2007 ലോക കപ്പ് വന്നപ്പോള്‍, ആകാശവാണിക്കാര്‍ എട്ടിന്റെ പണി തന്നു… ‘നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത ഈ ലോകകപ്പ് മലയാളത്തില്‍ ആസ്വദിക്കൂ’
ഒരു കളി കേട്ടു.. ശ്രീലങ്കയുടെ മത്സരം.. പാവം ജയസൂര്യ ഔട്ട് ആയപ്പോള്‍ ദേ വരുന്നു കംമെന്ടറി… ‘ ജയസൂര്യ ഔട്ട് ആയിരിക്കുന്നു.. അദ്ദേഹം തന്റെ മൊട്ടതലയും കാണിച്ച പവലിയനിലേക്ക് ‘…. ‘സംഗക്കാര ഒരു മുയലിനെ പോലെ ചാടി പന്ത് പിടിക്കുന്നു’…
അന്ന് നിര്‍ത്തിയതാ റേഡിയോ കംമെന്ടറി കേള്‍ക്കല്‍ .. ഭാഗ്യത്തിന് ഇന്ത്യ ആദ്യറൗണ്ടില്‍ തന്നെ പുറത്തായത് കൊണ്ട് ആകാശവാണി ഈ സാഹസം നിര്‍ത്തുകയും ചെയ്തു.
മലയാളം കംമെന്ടറി വെറുത്തു പോയത് കൊണ്ട്.. പിന്നീടൊരിക്കലും മലയാളത്തില്‍ കമന്റെറി കേള്‍ക്കില്ലായിരുന്നു. കമന്ററി പറയാന്‍ പറ്റിയ ഭാഷയല്ല മലയാളം എന്ന് ഒരു തോന്നല്‍ മനസ്സില്‍ ഉറച്ചു പോയിരുന്നു.
എന്നാല്‍, രണ്ട് വര്‍ഷം മുന്‍പ് മലയാളത്തില്‍ കമെന്ടറി കേള്‍ക്കാന്‍ വേണ്ടി മാത്രം സ്റ്റാര്‍സ്‌പോര്‍ട്‌സിന്റെ HD ചാനല്‍ മാറ്റി, മലയാളം ചാനല്‍ വെച്ചു…2018 ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യമത്സരം 86 ആം മിനിറ്റ്…ഫ്രീക്കിക്ക് എടുക്കാന്‍ തയ്യാറെടുക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ…
‘വീര്‍പ്പടക്കിപിടിച്ചു സോച്ചി…. റോണാള്‍ഡോ….. ഓ…… നിങ്ങളിത് കാണുക.. ഈ ഭൂഗോളത്തില്‍ why this man is called a genious….’
പിന്നീട് അതേ magnitude ല്‍ വേറെ ഒരെണ്ണം കൂടി കേട്ടു.. അര്ജന്റീനാ.. നൈജീരിയ മത്സരം.. മെസ്സിയുടെ ഗോള്‍…
‘അടയാളപ്പെടുത്തുക കാലമേ.. ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം.. സെന്റ്പീറ്റെഴ്സ് ബെര്‍ഗില്‍ സിംഹരാജാവ് എഴുന്നേള്ളുന്നു ‘
മലയാളം കംമെന്ടറി ഒരു അത്ഭുതമായി തോന്നിയ നിമിഷങ്ങള്‍… ഷൈജു ദാമോദര്‍….അതേ ഭാഷയല്ല പ്രശ്‌നം.. മലയാളത്തിലും നല്ല ഒന്നാംതരമായി കളിപറയാം…
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍