ഐപിഎല്‍ ഫൈനല്‍, ഇതാ അമ്പരപ്പിക്കുന്ന യാദൃച്ഛികത, ഞെട്ടിക്കുന്നു

Image 3
CricketIPL

ഐപിഎല്‍ കാലാശക്കളിയില്‍ വമ്പന്‍ പോര് കാണാനിരുന്നവരെ എല്ലാം നിരാശപ്പെടുത്തുന്ന മത്സരമാണല്ലോ ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്നത്. മത്സരത്തില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കാതെ വന്നതോടെ മൂന്നാം തവണയും കിരീടമുയര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം ഉയര്‍ത്തി.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. കൊല്‍ക്കത്തയ്ക്ക് നേട്ടമായത് ഗൗതം ഗംഭീറിന്റെ തിരിച്ചുവരവാണ്.

ഫൈനലില്‍ കൊല്‍ക്കത്ത ജയിക്കുമ്പോള്‍ ചില അമ്പരപ്പിക്കുന്ന യാദൃച്ഛികതകളും സംഭവിച്ചു. ഇക്കഴിഞ്ഞ വനിതാ ഐപിഎല്‍ ഫൈനലിന്റെ സ്‌കോര്‍ബോര്‍ഡ്് പോലെ തന്നെയായിരുന്നു പുരുഷ ഐപിഎല്ലിലേയും സ്‌കോര്്# ബോര്‍ഡ്.

ഫൈനലില്‍ ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹൈദരാബാദിനെ നയിച്ചത് ഓസ്ട്രേലിയന്‍ ക്യാപ്റ്റനാണ്. കൊല്‍ക്കത്തയുടേത് ഇന്ത്യന്‍ താരമായ ക്യാപ്റ്റനും.

ഇനി വനിതാ ഐപിഎല്‍ പരിശോധിച്ചാല്‍ ഫൈനലിലെത്തിയ ആര്‍സിബിയെ നയിച്ചത് ഇന്ത്യന്‍ താരം സ്മൃതി മന്ദാനയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചത് ഓസ്ട്രേലിയന്‍ താരം മെഗ് ലാന്നിംഗ്. ടോസ് നേടിയ ലാന്നിംഗ്, കമ്മിന്‍സിനെ പോലെ ബാറ്റിംഗ് തിരഞ്ഞെടുത്തു.

എന്നാല്‍ ഹൈദരാബാദ് പുറത്തായത് പോലെ 18.3 ഓവറില്‍ 113ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത എട്ട് വിക്കറ്റിന് ജയിച്ചത് പോലെ ആര്‍സിബിയും എട്ട് വിക്കറ്റിനാണ ജയിച്ചാണ്്. ക്രിക്കറ്റ് അങ്ങനെയാണ് പലപ്പോഴും നമ്മളെ ഞെട്ടിച്ചുകളയും.