ഇന്ത്യയുടെ ഭാവി ക്യാപ്ന്മാരേക്കാള്‍ എത്രയോ ഭേദം, സഞ്ജു അമ്പരപ്പിക്കുന്നതായി ക്രിക്കറ്റ് ലോകം

Image 3
CricketCricket News

ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കി ചരിത്രമെഴുതിയിരിക്കുകയാണല്ലോ. കഴിഞ്ഞി ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ ആറ് വിക്കറ്റിനായിന്നു രാജസ്ഥാന്റെ ജയം. അതും മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തില്‍.

ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

രാജസ്ഥാന്റെ വിജയത്തിന് പിന്നാലെ ക്യാപ്റ്റന് സഞ്ജു സാംസണിലെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഫീല്‍ഡര്‍മാരെ നിര്‍ത്തുന്നതും ബൗളിംഗ് മാറ്റങ്ങളും ഗംഭീരമാണെന്ന് ആരാധകരുടെ അഭിപ്രായം. ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാനുള്ള എല്ലാ യോഗ്യതയും സഞ്ജുവിനുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്്.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്മാരായി പരിഗണിക്കപ്പെടുന്ന ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരേക്കാളും എത്രയോ മികച്ചവന്‍ സഞ്ജുവെന്നാണ് ആരാധകരുടെ നിരീക്ഷണം.