അവരല്ല കുറ്റവാളികള്‍, കൈകഴുകി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Image 3
CricketTeam India

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ സിഡ്‌നിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചവരെ കണ്ടെത്താനായിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. വംശീയാധിക്ഷേപം ആരോപിച്ച് പുറത്താക്കിയ ആറ് പേരല്ല ശരിയായ കുറ്റവാളികള്‍ എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഐസിസി ഗവേണിംഗ് ബോഡിയോട് പറയുന്നു. ഇതോട വംശീയ അധിക്ഷേപം നടത്തിയ ഒരാളും ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പായി.

സിഡ്‌നി ടെസ്റ്റില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ അധിക്ഷേപം നേരിട്ടത്. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിനിടെ, 86ആം ഓവര്‍ പൂര്‍ത്തിയാക്കി ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാനെത്തിയ സിറാജിനെയാണ് കാണികള്‍ അവഹേളിച്ചത്.

ഓവറിലെ അവസാന രണ്ട് പന്തുകളില്‍ സിറാജിനെ കാമറൂണ്‍ ഗ്രീന്‍ സിക്‌സര്‍ അടിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സിനിടെ സിറാജിനെയും ഭുംറയെയും കാണികള്‍ അവഹേളിച്ചിരുന്നു.

ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 36 റണ്‍സിന് ഓള്‍ഔട്ടായി നാണം കെട്ട് പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. മുന്‍നിര ബൗളര്‍മാരൊക്കെ പരുക്കേറ്റ് പുറത്തായപ്പോള്‍ റിസര്‍വ് താരങ്ങളും നെറ്റ് ബൗളര്‍മാരും വരെ ഇന്ത്യക്കായി അരങ്ങേറി.

സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ കീഴില്‍ പിന്നീട് ഇന്ത്യ നടത്തിയത് അവിശ്വസനീയ തിരിച്ചുവരവായിരുന്നു. അഡലെയ്ഡ് ടെസ്റ്റില്‍ 8 വിക്കറ്റിനു വിജയിച്ച ഇന്ത്യ സിഡ്‌നി ടെസ്റ്റില്‍ വീരോചിത സമനില പിടിച്ചു. 32 വര്‍ഷമായി ഓസ്‌ട്രേലിയ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ഗാബയില്‍ അവരെ 3 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്.