സഞ്ജുവും ദേവ്ദത്തും ടീമില്‍, ധവാന്‍ നായകന്‍, 20 അംഗ സാധ്യത ടീം ഇങ്ങനെ

Image 3
CricketTeam India

ജൂലൈയില്‍ നടക്കാനിരിക്കുന്ന ശീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ തിരഞ്ഞെടുത്ത് പ്രമുഖ കായിക മാധ്യമമായ ക്രിക്ക്ബസ്. സീനിയര്‍ താരം ശിഖാര്‍ ധവാന്‍ നായകനായ 20 അംഗ സാധ്യത ടീമിനെയാണ് ക്രിക്ക്ബസ് തിരഞ്ഞെടുത്തിരിക്കുന്നത്.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, ഐ.പി.എല്ലില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. നിതീഷ് റാണയാണ് ടീമിലെ സര്‍പ്രൈസ് താരം. സഞ്ജുവിന് പുറമേ ഇഷാന്‍ കിഷനാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. രാഹുല്‍ തെവാട്ടിയയ്ക്കൊപ്പം ഓള്‍റൗണ്ടര്‍മാരായി പാണ്ഡ്യ സഹോദരമാരും ടീമിലുണ്ട്.

യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍ എന്നിവരാണ് പേസര്‍മാര്‍.

ക്രിക്ക്ബസ് ടീം: ശിഖര്‍ ധവാന്‍, ദേവ്ദത്ത് പടിക്കല്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍ (ഫിറ്റ്നസ് അനുസരിച്ച്), ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ, രാഹുല്‍ തെവാട്ടിയ, യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍, രാഹുല്‍ ചഹര്‍.