കുട്ടീഞ്ഞോ ജര്‍മ്മനിയില്‍ തുടരും, ബയേണും ബാഴ്‌സയും ധാരണയായി

Image 3
FeaturedFootball

ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കും സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും ഫിലിപ്പെ കുട്ടിഞ്ഞോയുടെ ലോണ്‍ ഡീല്‍ രണ്ടു മാസത്തേക്ക് കൂടി നീട്ടി. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചത് കാരണം സീസണ്‍ നീണ്ടു പോയതിനാല്‍ ജൂണ്‍ 30 വരെയുള്ള കരാര്‍ നീട്ടാന്‍ ഇരു ക്ലബ്ബുകളും തീരുമാനിക്കുകയായിരുന്നു.

കട്ടീഞ്ഞോയെ കൂടാതെ ബയേണ്‍ മ്യൂണിക്ക് അവരുടെ ലോണില്‍ കളിക്കുന്ന രണ്ട് താരങ്ങളുടെ കരാര്‍ കൂടി രണ്ടുമാസത്തേക്ക് നീട്ടിയിട്ടുണ്ടെന്നാണ് ജര്‍മന്‍ മീഡിയ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവാന്‍ പെരിസിച്ചും ഒഡ്രിസോളയുമാണ് കരാര്‍ നീട്ടിയ മറ്റ് രണ്ട് താരങ്ങള്‍. പെരിസിച്ച് ഒഴികെ കൂട്ടിഞ്ഞോയും ഒഡ്രിസോളയും സീസണ്‍ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടേണ്ടി വരും.

എന്നാല്‍ ഈ കരാറിലെ പ്രധാനപ്പെട്ട ഒരു വസ്തുത മൂന്നു താരങ്ങളുടെയും രണ്ടു മാസത്തേക്ക് ശമ്പളം അന്‍പതു ശതമാനത്തോളം വെട്ടിക്കുറക്കുന്നതിനു സമ്മതിച്ചിട്ടുണ്ട് എന്നതാണ്. ഇതോടെ ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് ജര്‍മന്‍ കപ്പ് ഫൈനലിലും ഓഗസ്റ്റിലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും കളിക്കാനാവും.

ഈ ആഴ്ചാവസാനം ജര്‍മന്‍ കപ്പ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്ക് ബയേണ്‍ ലെവര്‍കുസനുമായാണ് മത്സരം. ചെല്‍സിയുമായുള്ള പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരവും ഓഗസ്റ്റില്‍ നടക്കും. ഒന്നാം പാദത്തില്‍ മൂന്നു ഗോളിനു ജയിച്ച ബയേണിനാണ് ക്വാര്‍ട്ടര്‍ സാധ്യത കൂടുതലുള്ളത്. കഴിഞ്ഞയാഴ്ച്ച ബുണ്ടസ് ലിഗ ചാമ്പ്യന്‍മാരായതോടെ ബയേണ്‍ ആദ്യ അഞ്ച് മികച്ച ലീഗുകളില്‍ കിരീടം നേടുന്ന ആദ്യ ടീമായി മാറിയിരുന്നു.