ഉർവശീശാപം ഉപകാരമെന്ന പോലെ  കൂട്ടീഞ്ഞോയുടെ പരിക്ക്, ബാഴ്സക്ക് ഇത് വലിയ ആശ്വാസം

ഐബാറുമായുള്ള കഴിഞ്ഞ ലാലിഗ മത്സരത്തിനിടെ ഇടതു കാലിന്റെ മുട്ടിനു പരിക്കേറ്റു മത്സരത്തിനിടെ ബാഴ്സ സൂപ്പർതാരം കൂട്ടിഞ്ഞോക്ക് പുറത്തു പോവേണ്ടി വന്നിരുന്നു. ഇടതുകാൽമുട്ടിനു സാരമായ പരിക്കുണ്ടെന്നു പരിശോധനക്ക് ശേഷം ബാഴ്‌സലോണ സ്ഥിരീകരിക്കുകയും ചെയ്തു. മൂന്നു മാസത്തിലധികം താരത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് ബാഴ്സയുടെ മെഡിക്കൽ സംഘത്തിന്റെ സ്ഥിരീകരണം.

അൻസു ഫാറ്റിക്കു പിന്നാലെ കൂട്ടീഞ്ഞോക്കും പരിക്കു പറ്റി പുറത്തായതോടെ മറ്റൊരു ഫസ്റ്റ് ടീം താരത്തെ കൂടി പരിശീലകൻ കൂമാനു നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ ഈ പരിക്ക് മറ്റൊരു രീതിയിൽ ബാഴ്സക്ക് ഉപകാരമായി മാറിയിരിക്കുകയാണ്. ഇത്തവണ സാമ്പത്തികമായാണ് ബാഴ്‌സയെ ഈ പരിക്ക് സഹായിച്ചിരിക്കുന്നത്. ലിവർപൂളുമായുള്ള കൂട്ടീഞ്ഞോ ട്രാൻസ്ഫർ സമയത്ത് വെച്ച ഒരു ഉടമ്പടിയിൽ നിന്നാണ് തത്കാലികമായി രക്ഷപ്പെട്ടിരിക്കുന്നത്.

ബാഴ്സ ജേഴ്‌സിയിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയാൽ ലിവർപൂളിന് 20 മില്യൺ യൂറോ നൽകണമെന്ന ഒരു ഉടമ്പടി ബാഴ്സ കൂട്ടീഞ്ഞോ ട്രാൻസ്ഫറിനൊപ്പം ഒപ്പു വെച്ചിരുന്നു. നിലവിൽ 90 മത്സരം ബാഴ്സയിൽ താരത്തിനു കളിക്കാൻ സാധിച്ചിട്ടുണ്ട്. പരിക്കു മൂലം പുറത്തായതോടെ  അടുത്തൊന്നും 100 മത്സരം കളിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്.  പരിക്കു പറ്റിയിരുന്നില്ലെങ്കിൽ അധികം വൈകാതെ തന്നെ ഇത്രയും മത്സരങ്ങൾ അധികം വൈകാതെ തന്നെ കൂട്ടിഞ്ഞോക്ക് പൂർത്തിയാക്കാൻ സാധിച്ചിരുന്നു.

പരിക്ക് ഭേദമായി തിരിച്ചു വന്നാലും ബാഴ്സയിൽ ഈ സീസണിൽ 100 മത്സരങ്ങൾ തികക്കാൻ കൂട്ടീഞ്ഞോക്ക് സാധിക്കില്ല. കോവിഡ് മൂലം സാമ്പത്തികമായി പ്രതിസന്ധിയിലായ ബാഴ്സക്ക് ഈ ഉടമ്പടി വലിയ തലവേദന സൃഷ്ടിച്ചിരുന്നു. സീസണു ശേഷം താരത്തെ ബാഴ്സക്ക് വേണമെങ്കിൽ ട്രാൻസ്ഫർ ജാലകത്തിൽ ഉൾപ്പെടുത്താനും സാധിക്കും. 2023 വരെയാണ് താരത്തിനു ബാഴ്സയിൽ കരാറുള്ളത്.

You Might Also Like