ബാഴ്‌സയെ നാണംകെടുത്തിയ കൂട്ടീഞ്ഞോ തിരിച്ചെത്തി, കൂമാനു കീഴിൽ പരിശീലനമാരംഭിച്ചു

ചാമ്പ്യൻസ് ലീഗിൽ നാണംകെട്ട തോൽവിയാണു ബയേണിനോട് ബാഴ്‌സക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. അതിനെ തുടർന്ന് ബാഴ്സ മാനേജ്മെന്റിന് വലിയ പ്രതിസന്ധിയാണ് ഉയർന്നു വന്നത്. ഏട്ടു ഗോളുകളുടെ വമ്പൻ ജയത്തിൽ ബയേണിൽ നിർണായകപങ്ക് വഹിച്ച താരങ്ങളിൽ ഒരാളാണ് ഫിലിപ്പെ കൂട്ടീഞ്ഞോ.

കൂട്ടീഞ്ഞോ പകരക്കാരനായി വന്നപ്പോൾ സ്കോർ 5-2 ആയിരുന്നുവെങ്കിൽ മത്സരം അവസാനിച്ചപ്പോൾ സ്കോർ 8-2 ആവുകയായിരുന്നു. രണ്ട് ഗോളും ഒരു അസിസ്റ്റും നൽകി കൊണ്ട് മികച്ച പ്രകടനമാണ് കൂട്ടിഞ്ഞോ കാഴ്ചവെച്ചത്. എന്നാൽ ഈ നാണക്കേടിനു ശേഷം ഇരുപത്തിയൊന്നാം ദിവസം തന്നെ കൂട്ടീഞ്ഞോ ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

ലിവർപൂളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന കൂട്ടീഞ്ഞോയെ 2018-ൽ 142 മില്യൺ പൗണ്ടിനായിരുന്നു ബാഴ്‌സ സ്വന്തമാക്കിയത്. എന്നാൽ ബാഴ്സയിൽ നിറംമങ്ങിയ താരത്തെ ബയേണിലേക്ക് ലോണിൽ അയക്കുകയായിരുന്നു. ലോൺ കാലാവധി കഴിഞ്ഞ് പുതിയ പരിശീലകനായ കൂമാൻ കൂട്ടീഞ്ഞോയെ വിളിക്കുകയും ബാഴ്സക്കാവശ്യമുണ്ടെന്നറിയിക്കുകയായിരുന്നു.

ടീമിൽ സ്ഥാനം ഉറപ്പ് നൽകുകയും വരാൻ ആവിശ്യപ്പെടുകയും ചെയ്തതോടെ കൂട്ടീഞ്ഞോ ബാഴ്സയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇവാൻ റാക്കിറ്റിച് ക്ലബ് വിടുകയും വിദാൽ ക്ലബ് വിടാനുള്ള ഒരുങ്ങുന്നതും കൂട്ടീഞ്ഞോക്ക് കൂടുതൽ അവസരങ്ങൾ നൽകിയേക്കും. അതേ സമയം ലിവർപൂളിൽ താരത്തിന്റെ സഹതാരമായിരുന്ന വൈനാൾഡം ബാഴ്സയിലേക്കെത്തുമെന്നുല്ല അഭ്യൂഹവും സജീവമാണ്.

You Might Also Like