കോസ്റ്റ റെഡ് കാര്‍ഡ് വാങ്ങിക്കൂട്ടുമോ?, കണക്കുകള്‍ പറയുന്ന സത്യങ്ങള്‍

കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിനിസുവിന്റെ വരവ് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കോസ്റ്റയുടെ വരവ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം അതിശക്തമാക്കുമെന്നും ആരാധകര്‍ വിലയിരുത്തുന്നു.

എന്നാല്‍ കളിക്കളത്തില്‍ കോസ്റ്റ അതിവേഗം ചുവപ്പ് കാര്‍ഡുകള്‍ വാങ്ങിക്കൂട്ടുമെന്നും ഇത് ബ്ലാസ്റ്റേ്‌ഴ്‌സിന് തിരിച്ചടിയാകും എന്ന വാദം ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ വാദത്തിന് വല്ല യാഥാര്‍ത്യവുമുണ്ടോ?. കോസ്റ്റയുടെ ക്ലബ് കരിയര്‍ ഉടനീളം പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ വലിയ കഴമ്പില്ലെന്ന് മനസ്സിലാക്കാം.

ക്ലബ് ഫുട്‌ബോളില്‍ 325 മത്സരങ്ങളാണ് ഏതാണ്ട് കോസ്റ്റ കളിച്ചിട്ടുളളത്. ഇതില്‍ നേരിട്ടുളള രണ്ട് ചുവന്ന കാര്‍ഡുകള്‍ മാത്രമാണ് സിംബാബ് വെ താരം വാങ്ങിയിട്ടുളളത്. അതുപോലെ നാല് തവണ ഡബിള്‍ യെല്ലോ കാര്‍ഡുകളും 79 തവണ ഒരു മഞ്ഞകാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഒരു പ്രതിരോധ താരത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിസാരമായ കണക്കാണ്. കളിക്കളത്തിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ ടീമിനായി അനിവാര്യമായി യെല്ലോ കാര്‍ഡ് സ്വീകരിക്കാന്‍ ഒരു പ്രതിരോധ താരം മഞ്ഞകാര്‍ഡ് സ്വീകരിക്കാന്‍ നിര്‍ബന്ധിതനാണ്. അതിനാല്‍ തന്നെ ഗ്രൗണ്ടിലെ വഴക്കാളിയും പ്രകോപനത്തില്‍ അടിപ്പെടുന്നവനുമായി കോസ്റ്റയെ വിലയിരുത്തുന്നതില്‍ യാതൊരു കഴമ്പുമില്ല.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സാഹചര്യങ്ങള്‍ അനുസരിച്ച് ആക്രമണോത്സുകതയില്‍ ഒക്കെ മാറ്റം വരുത്താന്‍ കഴിവുള്ള താരം തന്നെയാണ് കോസ്റ്റ. അതുപോലെ തന്നെ സ്വന്തം പെനാല്‍റ്റി ബോക്‌സിലും അതിനു തൊട്ടടുത്തും ഫൗളുകള്‍ ശ്രദ്ധിച്ചു മാത്രം ചെയ്യുന്ന ഒരു താരം കൂടിയാണ് കോസ്റ്റയെന്നാണ് കണക്കുകള്‍ പറയുന്നത്.

You Might Also Like