ജിങ്കനെ മറന്നേക്കൂ, ഞാനിവിടെ വന്നിരിക്കുന്നത് പുതിയ ചരിത്രമെഴുതാനാണ്, കോസ്റ്റ പറയുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സന്ദേഷ് ജിങ്കന്റെ അഭാവത്തെ കുറിച്ചാലോചിച്ച് ആരും വിഷമിക്കേണ്ടതില്ലെന്ന് സിംബാബ് വെ താരം കോസ്റ്റ നമോയിനേസു. ഒരു ക്ലബിനെ സംബന്ധിച്ച് കളിക്കാര്‍ വരുകയും പോകുകയും ചെയ്യുമെന്നും എന്നാല്‍ ശാശ്വതമായി നിലനില്‍ക്കുന്നത് ക്ലബ് മാത്രമായിരിക്കുമെന്നും നമോയിനേസു പറയുന്നു.

‘ഫുട്‌ബോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു ടീം ഗെയിം ആണ് അത് കൊണ്ട് തന്നെ ഒരു കളിക്കാരനെ കുറിച്ച് വ്യക്തിപരമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു കളികാരനെന്ന നിലയില്‍ എനിക്ക് ജിങ്കനോട് ബഹുമാനം മാത്രമേയുള്ളു, കാരണം ബ്ലാസ്റ്റേഴ്സ് പോലെ വലിയ ആരാധന പിന്തുണ ഉള്ള ഒരു ക്ലബ്ബില്‍ ഇത്രയും ഉയരത്തിലെത്തിക്കാന്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്’ കോസ്റ്റ പറയുന്നു.

‘ആരാധകര്‍ മനസ്സിലാക്കേണ്ടത് ഫുട്ബാള്‍ എപ്പോഴും ഒരു ടീം ഗെയിം ആയതിനാല്‍ ഒരു കളിക്കാരന്റേയും പകരക്കാരനെ കൊണ്ട് വരിക എന്നത് അസാധ്യമാണ്. ഞാന്‍ ഇവിടെയെത്തിയിരിക്കുന്നത് ക്ലബില്‍ പുതിയ ചരിത്രമെഴുതാനാണ്, ഒപ്പം കരുത്തുറ്റ ടീമിനെ പടുത്തുയര്‍ത്താനും കോസ്റ്റ ഉറപ്പ് പറയുന്നു

‘കളിക്കാര്‍ വന്നു പോയികൊണ്ടും ഇരിക്കും, പക്ഷേ ക്ലബ് സ്ഥായിയാട്ടുണ്ടാകും. അതിനാല്‍ ഞങ്ങള്‍ ക്ലബിനായി പോരാടും: , മികച്ച പ്രകടനം പിച്ചില്‍ നടത്താന്‍ പരമാവധി പരിശ്രമിക്കുകയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുകയും വേണം: അതാണ് മുന്നോട്ടുള്ള വഴി, ഒരു ക്ലബ് പുരോഗതി കൈവരിക്കുന്നതും ആരാധകര്‍ക്ക് മഹത്ത്വമുണ്ടാകുന്നതും അങ്ങനെയാണ്. ബ്ലാസ്റ്റേഴ്‌സുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഇത് നേടാനാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം ഏകീകൃതമായ ഒരു ടീം ശക്തമായ ഒരു യന്ത്രത്തിന് തുല്യമാണ്’ കോസ്റ്റ പറഞ്ഞുനിര്‍ത്തി.

ചെക്ക് ക്ലബ് സ്പാര്‍ട്ടാ പ്രാഗില്‍ നിന്നാണ് സിംബാബ് വെ താരമായ കോസ്റ്റ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. സ്പാര്‍ട്ടയുമായുളള നീണ്ട ഏഴ് വര്‍ഷത്തെ ബന്ധമാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയതോടെ കോസ്റ്റ മുറിച്ചത്.

You Might Also Like