കൊറോണ തകര്‍ത്ത് ഐഎസ്എലും ഇന്ത്യന്‍ ഫുട്‌ബോളും, വരുന്നത് 4 മാറ്റങ്ങള്‍

Image 3
FootballISL

ക്രിക്കറ്റിനെ മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ലീഗിനേയും ഐലീഗിനേയും എല്ലാം കൊറോണ ബാധ രൂക്ഷമായി ബാധിച്ചേയ്ക്കും. കൊറോണ കാരണം ഇന്ത്യന്‍ ഫുട്‌ബോളിലെ ഒരു ടൂര്ണമെന്റുകളും മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. കൂടാതെ ടീമുകളുടെയെല്ലാം സാമ്പത്തിക ഭദ്രതയും ഏതാണ്ട് തകര്‍ന്ന മട്ടാണ്. ഐ ലീഗ് പൂര്‍ത്തിയാകാനാകാതെ ഉപേക്ഷിക്കേണ്ടി വന്നതും കൊറോണ കാരണമാണ്. ഇന്ത്യന്‍ ഫുട്‌ബോളിനെ കൊറോണ എങ്ങനെ ബാധിയ്ക്കുമെന്ന് വിലയിരുത്തുകയാണ് ഇവിടെ.

1) ട്രാന്‍ഫര്‍ മാര്‍ക്കറ്റിലെ മന്ദഗതി

പുതിയ സീസണില്‍ വമ്പന്‍ പ്രതീക്ഷകളോടെ ഒരുങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു ടീമുകള്‍. പല മികച്ച താരങ്ങളേയും ടീമിലെത്തിക്കാന്‍ ക്ലബുകള്‍ ചര്‍ച്ചകളും പൂര്‍ത്തിയാക്കി. എന്നാല്‍ കൊറോണയുടെ വരവ് ട്രാന്‍സ്ഫര്‍ വിപണിയെ മൊത്തം താളം തെറ്റിയ്ക്കുകയാണ. പല നടന്ന ട്രാന്‍സ്ഫറുകളും ക്ലബുകള്‍ ഒഴിവാക്കാനുളള നീക്കമാണ് നടത്തുന്നത്. പല പ്രമുഖ ക്ലബുകളും താരങ്ങളുടെ ശമ്പളവും വെട്ടികുറച്ച് കഴിഞ്ഞു.

2.ഫോഴ്‌സ് മേജൗര്‍ നടപ്പിലാക്കാനൊരുങ്ങി ക്ലബ്ബുകള്‍

നിയന്ത്രിതമല്ലാത്ത ഇത്തരം ഘട്ടങ്ങള്‍ വന്നാല്‍ കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ക്ലബ്ബുകള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ഫോഴ്‌സ് മെജൗര്‍. ഇത് കളിക്കാരുടെ കരാറിലെ ക്ലോസുകളില്‍ വ്യക്തമായി പ്രതിബാധിച്ചിട്ടുള്ളതാണ്. ബാക്കിയുള്ള ഐ ലീഗ് മത്സരങ്ങള്‍ നടത്താതെ വന്ന ക്ലബ്ബുകള്‍ നഷ്ടത്തിലേക്ക് പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. ഈസ്റ്റ് ബംഗാള്‍ ചെന്നൈ സിറ്റ് എഫ്‌സി തുടങ്ങിയ ടീമുകള്‍ ഫോഴ്‌സ് മെജൗര്‍ നടപ്പിലാക്കി കഴിഞ്ഞു. താരങ്ങള്‍ക്ക് മുന്നറിയിപ്പില്ലാതെ തൊഴില്‍ നഷ്ടപ്പെടും

3) അണ്ടര്‍ 17 വിമണ്‍സ് ലോകകപ്പ് മാറ്റിവെച്ചു

ഇന്ത്യ ലോകത്തിന്റെ ശ്രദ്ധയില്‍ ഒരിക്കല്‍ കൂടി എത്തേണ്ടിയിരുന്ന ലോകകപ്പ് മത്സരം മാറ്റി വെച്ചു. നവംബറിലാണ് ഇന്ത്യയില്‍ ലോകകപ്പ് തീരുമാനിച്ചിരുന്നത്. പുതുക്കിയ മത്സര ക്രമങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്.

4) കാണികളുടെ കുറവ്

ഇനി ക്ലബുകള്‍ നേരിടാവുന്ന അടുത്ത ദുരന്തം കാണികള്‍ സ്റ്റേഡിയത്തിലെത്താത്തതാകും. കൊറോണ കാരണം ഇന്ത്യന്‍ ഫുട്‌ബോളിലെ ഒരു ടൂര്ണമെന്റുകളും മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. കാണികളുടെ വരവും കണ്ടറിയണം