ഇനിയെങ്ങോട്ട്?, കോറോ പറയുന്നു, ബ്ലാസറ്റേഴ്‌സിനെ കുറിച്ച്‌ വെളിപ്പെടുത്തല്‍

ഈ സീസണില്‍ ഐഎസ്എല്‍ കളിച്ചേക്കില്ലെന്ന് പരോക്ഷ സൂചന നല്‍കി എഫ്‌സി ഗോവയുടെ സ്പാനിഷ് സൂപ്പര്‍ താരം ഫെറാന്‍ കോറോ. നാട്ടിലെ സാധ്യതകള്‍ നോക്കുകയാണെന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും തനിയ്ക്ക് ഓഫറുകള്‍ ഉണ്ടെന്നും ഐഎസ്എല്ലിലെ എക്കാലത്തേയും വലിയ ഗോള്‍ വേട്ടകാരനായ കോറോ വെളിപ്പെടുത്തുന്നു.

അതെസമയം കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂര്‍ എഫ്‌സിയും തന്നെ സമീപിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകളൊന്നും സത്യമല്ലെന്നും കോറോ വെളിപ്പെടുത്തുന്നു. ഐഎസ്എല്ലില്‍ താന്‍ ആരുമായും സംസാരിച്ചിട്ടില്ലെന്നും കോറോ വെളിപ്പെടുത്തി.

ഗോവയ്ക്ക് മറ്റ് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു.അതിനെ ഞാന്‍ ബഹുമാനിച്ചു.എല്ലാ നല്ല കാര്യങ്ങളും ഒരു ദിവസം അവസാനിക്കേണ്ടതുണ്ട്.എന്നാല്‍ ഞാന്‍ ടീമിനെയും ആരാധകരെയും ഒരിക്കലും മറക്കില്ല.ടീമിനോടൊപ്പം ഐഎസ്എല്‍ കിരീടം നേടാന്‍ കഴിഞ്ഞില്ലെന്നതില്‍ നിരാശയുണ്ട്.എഫ്‌സി ഗോവ യോടൊപ്പം സൂപ്പര്‍ കപ്പ് നേടിയത് ഒരിക്കലും മറക്കില്ല. അതാണ് എനിക്ക് ടീമിനോടൊപ്പമുള്ള ഏറ്റവും മികച്ച നിമിഷം’ കോറോ കൂട്ടിചേര്‍ത്തു.

2017 മുതല്‍ കഴിഞ്ഞ മൂന്ന് സീസണിലും എഫ്‌സി ഗോവയ്ക്കായി കളിച്ച കോറോ രണ്ട് തവണ ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഗോവയ്ക്കായി 57 മത്സരങ്ങള്‍ ഇതിനോടകം കളിച്ച ഈ മുന്‍ എസ്പാനിയോള്‍ താരം 48 ഗോളും അടിച്ച് കൂട്ടിയിട്ടുണ്ട്.

You Might Also Like