ഇന്ത്യ തോല്‍ക്കാനാണ് കൂടുതല്‍ സാധ്യത, തുറന്ന് പറഞ്ഞ് ഓസീസ് സൂപ്പര്‍ താരം

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കതെിരെ ന്യൂസിലന്‍ഡ് വിജയിക്കാനാണ് സാധ്യതയെന്ന് ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ്. ഇംഗ്ലണ്ടില്‍ മത്സരം നടക്കുന്നത് സതാംപ്ടണില്‍ ആയതിനാലാണ് ന്യൂസിലന്‍ഡിന്റെ സാധ്യതയേറുന്നതെന്നാണ് കമ്മിന്‍സന്റെ വിലയിരുത്തല്‍.

സൗത്താംപ്ടണിലെ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുക ന്യൂസിലാണ്ടിനായിരിക്കുംമെന്നാണ് ഞാന്‍ കരുതുന്നത്. മികച്ച മത്സരമായിരിക്കും ഫൈനലിലുണ്ടാകുക. ആര് വിജയിക്കുമെന്ന് പറയുക പ്രയാസമാണെങ്കിലും സാഹചര്യങ്ങള്‍ ന്യൂസിലാണ്ടിന് മേല്‍ക്കൈ നല്‍കുന്നുണ്ട്’ കമ്മിന്‍സ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഇപ്പോള്‍ നല്ല രീതിയില്‍ മഴ പെയ്യുന്നുണ്ടെന്നും ആ സാഹചര്യങ്ങളില്‍ ന്യൂസിലാണ്ട് പേസര്‍മാര്‍ക്ക് ഇന്ത്യയ്ക്ക് മേല്‍ നേരിയ മുന്‍തൂക്കം നല്‍കിയേക്കാം എന്നും കമ്മിന്‍സ് വിലയിരുത്തുന്നു.

ജൂണ്‍ 18ന് ആണ് ലോക കാത്തിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍. മൂന്ന് വര്‍ഷത്തോളം നീണ്ട വിവിധ പരമ്പരകളുടെ അന്തിമ ഫലമായാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. മത്സരം ജയിക്കുന്ന ടീമിന് അടുത്ത നാല് വര്‍ഷത്തോളം ടെസ്റ്റ് ക്രിക്കറ്റിലെ ചക്രവര്‍ത്തിയാകാനുളള അവസരമാണ് ഒരുങ്ങുന്നത്.

ഓസ്‌ട്രേലിയയെ അവരുടെ നാട്ടിലും ഇംഗ്ലണ്ടിനെ സ്വന്തം നാട്ടിലും തകര്‍ത്താണ് ഇന്ത്യ സാഹസികമായി ഫൈനലിന് യോഗ്യത നേടിയത്. ന്യൂസിലന്‍ഡാകട്ടെ ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര കോവിഡ് കാരണം ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് ഫൈനലിലേക്ക് അനായാസം ആദ്യമെത്തിയത്.