പിച്ചിലെ കുഴിയില്‍ വീണ് ബ്രോഡിന്റെ കാലുളുക്കി, മോഡി സ്‌റ്റേഡിയത്തിന് ആദ്യ ദിനം തന്നെ നാണക്കേട്

Image 3
CricketCricket News

നവീകരിച്ച മൊട്ടേറയിലെ സ്റ്റേഡിയത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്‌റ്റേഡിയത്തിലെ പിച്ച് ഉദ്ഘാടന മത്സരത്തില്‍ തന്നെ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സില്‍ പന്തെറിയാനെത്തിയ ഇംഗ്ലീഷ് ബൗളര്‍മാര്‍ ക്രീസില്‍ രൂപപ്പെട്ട കുഴി കാരണം ബുദ്ധിമുട്ടുകയാണ്.

രണ്ട് തവണ ഗ്രൗണ്ട് സ്റ്റാഫിനെ വിളിച്ച അംപയര്‍ ക്രീസ് ഉറപ്പിക്കാന്‍ ആവശ്യപ്പെട്ടു. പിച്ചില്‍ രൂപപ്പെട്ട കുഴി കാരണം ജെയിംസ് ആന്‍ഡേഴ്സന്‍ കാലുളുക്കി വീണിരുന്നു. പിച്ചിലെ പ്രശ്നം തുടരുമെന്നാണ് കമന്റേറ്റര്‍മാര്‍ സൂചിപ്പിക്കുന്നത്. നേരത്തെ ചെന്നൈയിലെ പിച്ചിനെതിരെയും വിവാദമുയര്‍ന്നിരുന്നു.

മത്സരത്തിലെ ഏഴാമത്തെ ഓവറിലാണ് ആദ്യമായി ക്രിസീലെ കുഴി പ്രശ്നങ്ങളുണ്ടാക്കിയത്. ഇംഗ്ലണ്ട് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ‘ലാന്‍ഡിംഗ് ലെഗ്’ കുഴില്‍ പതിച്ചു. പിന്നാലെ ഗ്രൗണ്ട് സ്റ്റാഫെത്തി കുഴി ഉറപ്പിച്ചു. എന്നാല്‍ പത്താമത്തെ ഓവറില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. വീണ്ടും താല്‍ക്കാലിക പരിഹാരം കാണാനാണ് അംപയര്‍ നിര്‍ദേശിച്ചത്.

ഉദ്ഘാടനം വേളയ്ക്ക് മുന്‍പ് പിച്ചില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ സൂക്ഷമമായി പഠിക്കേണ്ടതുണ്ടെന്നും കമന്റേറ്റര്‍മാര്‍ പറയുന്നു. മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കാന്‍ ഒരു മണിക്കൂറിനടുത്ത് ബാക്കിയുണ്ട്.

https://twitter.com/the_memer_kid_/status/1364506281877250048?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1364506281877250048%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fcomplaint-against-motera-pitch%2F69115%2F