പടുകൂറ്റന്‍ ജയം, ക്രിക്കറ്റ് കുഞ്ഞന്മാരോട് കരുണയില്ലാത്ത ടീം ഇന്ത്യ
കോമണ്‍ വെല്‍ത്ത് ഗെയിംസ് വുമണ്‍സ് ക്രിക്കറ്റ് കോംപറ്റീഷണില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ബാര്‍ബഡോസിനെയാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. 100 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ടൂര്‍ണമെന്റിന്റെ സെമിയിലേക്കും ഇന്ത്യ കടന്നു.
ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ബാര്‍ബഡോസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ കേവലം 62 റണ്‍സാണ് എടുക്കാനായത്. നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗ് ആണ് ബാര്‍ബഡോസിന് തകര്‍ത്ത് തരിപ്പണമാക്കിയത്.
രേണുകയെ കൂടാതെ ഇന്ത്യയ്ക്കായി മേഘ്‌ന സിംഗ് സ്‌നേഹ് റാണ, രതാ യാദവ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബാര്‍ബഡോസിനായി 20 പന്തില്‍ 16 റണ്‍സെടുത്ത കൈയ്‌സോന നൈറ്റ് ആണ് ടോപ് സ്‌കോറര്‍. 12 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശകേറ സേല്‍മാന്‍ ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ജമീമ റോഡ്രിഗത് അര്‍ധ സെഞ്ച്വറി നേടി. 46 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 56 റണ്‍സാണ് ജമീമ നേടിയത്. ഷഫാലി വര്‍മ്മ 26 പന്തില്‍ 43 റണ്‍സും ദീപ്തി ശര്‍മ്മ 28 പന്തില്‍ 34 റണ്‍സും സ്വന്തമാക്കി.
ജയത്തോടെ ഗ്രൂപ്പ് എ പോയന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണ് ഇന്ത്യയ്ക്കുളളത്. മൂന്ന് മത്സരവും ജയിച്ച ഓസ്‌ട്രേലിയ ആറ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി. രണ്ട് പോയന്റുളള ബാര്‍ബഡോസ് ടീം മൂന്നാമതും മൂന്ന കളിയും തോറ്റ പാകിസ്ഥാന്‍ നാലമതുമായി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.