കമന്റേറ്റര്‍മാര്‍ ബഡായി ബംഗ്ലാവില്‍ ഇരിക്കുന്നവരല്ല, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

ജയറാം ഗോപിനാഥ്

ഒരു കമന്റ്‌റേറ്റര്‍ക്ക് on-air ല്‍ താന്‍ പറയുന്ന ഓരോ വാക്കിന്റെ കാര്യത്തിലും ജാഗ്രതയുണ്ടാവണം. കമന്ററിയ്ക്കിടെ പറഞ്ഞു പോയ കാര്യങ്ങളുടെ പേരില്‍ വിവാദത്തില്‍ ആയ ഒരുപാട് പേരുണ്ട്.
ആ ലിസ്റ്റിലേക്ക് ഒരു latest addition ആണ് ദിനേശ് കാര്‍ത്തിക്.

കമന്റ്‌റേറ്ററുടെ പുതിയ റോളില്‍ ഇംഗ്ലണ്ടിലുള്ള കാര്‍ത്തിക്കിന്, കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട് – ശ്രീലങ്ക രണ്ടാം ഏകദിനതിനിടെ പറഞ്ഞ ഒരു വാചകത്തിന്റെ പേരില്‍ ഇപ്പോള്‍ മാപ്പ് പറയേണ്ടി വന്നിരിക്കുകയാണ്.

അദ്ദേഹം പറഞ്ഞ Sexist Remark ഇതായിരുന്നു
‘മിക്ക ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്വന്തം ബാറ്റിനേക്കാളും, മറ്റുള്ളവരുടെ
ബാറ്റാണിഷ്ടം. ബാറ്റുകള്‍, അയല്‍ക്കാരന്റെ ഭാര്യയെ പോലെയാണ്. എപ്പഴും തനിക്കുള്ളതിനേക്കാള്‍ ബെറ്റര്‍ ആണെന്ന് തോന്നും’.

അങ്ങനെ പറഞ്ഞതിന്, തനിക്ക് ഭാര്യയുടെയും, അമ്മയുടെയും കയ്യില്‍നിന്നു കണക്കിന് കിട്ടി എന്ന്, എല്ലാവരോടും ക്ഷമ ചോദിച്ചു കൊണ്ട് DK ട്വീറ്റ് ചെയ്തു.

Dear Karthik, Be Cautious, നിങ്ങള്‍ ഒഫീഷ്യല്‍ കമന്ററി പാനലില്‍ ഇരിക്കുകയാണ്. അല്ലാതെ, കപില്‍ ശര്‍മ്മയുടെ കോമഡി നൈറ്റ്‌സിന്റെയൊ, മുകേഷിന്റെ ബഡായി ബംഗ്ലാവിന്റെയോ ഫ്‌ലോറില്‍ അല്ല

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like