മേഘങ്ങളോടാണ് ഏറ്റുമുട്ടേണ്ടത്, മുന്‍തൂക്കം കിവീസിനെന്ന് അശ്വിന്‍

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഫലം തീരുമാനിയ്ക്കുക മേഘങ്ങളായിരിക്കുമെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇം?ഗ്ലണ്ടില്‍ പിച്ചോ ഗ്രൗണ്ടോ അല്ല, മേഘങ്ങളെയാണ് മൂടേണ്ടതെന്ന നിരീക്ഷണമാണ് അശ്വിന്‍ പങ്കുവെച്ചത്.

മേഘങ്ങള്‍ സ്വാധീനം ചെലുത്തുന്ന ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചുള്ള ബോധ്യമാണ് ഇംഗ്ലണ്ടില്‍ വേറിട്ട് നില്‍ക്കുന്ന ഒരു ഘടകം. ബോളിന്റെ അവസ്ഥയും സാഹചര്യങ്ങളും ഏറെ പ്രധാന്യം അര്‍ഹിക്കുന്നതാണെന്ന് അശ്വിന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ന്യൂട്രല്‍ വേദിയില്‍ നമ്മള്‍ കളിച്ചിട്ടില്ല. ക്രിക്കറ്റിന്റെ ഏറ്റവും അത്യുന്നതിയില്‍ നില്‍ക്കുന്ന ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. ഒരു ക്രിക്കറ്റ് താരത്തിന്റെ കഴിവിനേയും പ്രാപ്തിയേയുമെല്ലാം പരീക്ഷിക്കുന്ന വലിയ ടെസ്റ്റ്, അശ്വിന്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോലൊരു ഇടമാണ് ക്രിക്കറ്റ് താരങ്ങള്‍ ഏറെ നാളായി ആ?ഗ്രഹിച്ചിരുന്നത്. വളരെ വളരെ നന്നായി പ്ലാന്‍ ചെയ്ത് എത്തുന്ന ഒരു ന്യൂസിലാന്‍ഡ് ടീമിനെയാണ് ഇവിടെ ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇവിടെ രണ്ട് ടെസ്റ്റ് കളിച്ചാണ് അവര്‍ എത്തുന്നത്. അതിന്റെ മുന്‍തൂക്കം എന്തായാലും അവര്‍ക്കുണ്ടാവും. അതിനാല്‍ നമ്മള്‍ വേ?ഗത്തില്‍ തന്നെ സാഹചര്യങ്ങളോട് ഇണങ്ങേണ്ടതുണ്ട്, അശ്വിന്‍ പറഞ്ഞു.

ജൂണ്‍ 18നാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. നിലവില്‍ നാല് ദിവസത്തെ ഇന്‍ട്രാ സ്‌ക്വാഡ് മത്സരം കളിക്കുകയാണ് ഇന്ത്യന്‍ ടീം.