വിനീത് മാത്രമല്ല, മറ്റൊരു മലയാളി സൂപ്പര്‍ താരവും ഈസ്റ്റ് ബംഗാളിലേക്ക്

Image 3
FootballISL

ഐഎസ്എല്‍ കളിയ്ക്കാനൊരുങ്ങുന്ന ഈസ്റ്റ് ബംഗാളിലേക്ക് സികെ വിനീതിന് പുറമെ മറ്റൊരു മലയാളി സൂപ്പര്‍ താരവും എത്തുന്നതായി റിപ്പോര്‍ട്ട്, വിനീതിന്റെ ഉറ്റസുഹൃത്തും ബംഗളൂരു എഫ് സി താരവുമായ റിനോ ആന്റണിയാണ് കൊല്‍ക്കത്തന്‍ ക്ലബിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.

ഇരുതാരങ്ങളുമായി ഈസ്റ്റ് ബംഗാളിന്റെ ചര്‍ച്ചകള്‍ അന്തമ ഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ ഈസ്റ്റ ബംഗാളുമായി ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണെന്ന് വിനീത് തന്നെ വ്യക്തമാക്കിയിരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സിനായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച താരമാണ് റിനോ ആന്റണി. മുമ്പ് മോഹന്‍ ബഗാനു വേണ്ടി റിനോ കളിച്ചിട്ടുണ്ട്. രണ്ട് ഘട്ടത്തിലായി ബെംഗളൂരു എഫ് സിക്ക് വേണ്ടി ആറ് സീസണുകളില്‍ കളിച്ചിട്ടുള്ള റിനോ ആന്റോ അവര്‍ക്ക് ഒപ്പം അഞ്ചു കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

വിനീതും റിനോയും ഈസ്റ്റ് ബംഗാളില്‍ എത്തുകയാണെങ്കില്‍ ഇവര്‍ ഒരുമിച്ച് കളിക്കുന്ന മൂന്നാമത്തെ ക്ലബാകും ഇത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിലും ബെംഗളൂരു എഫ് സിയിലും ഇരുവരും ഒരുമിച്ചു കളിച്ചിട്ടുണ്ട്.