മുഴുവന്‍ നെഗറ്റീവ്, ഷൈജുവിന്റെ കമന്ററി കേള്‍ക്കില്ല, ആഞ്ഞടിച്ച് മലയാളി താരം

പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ നടത്തിയ ഒരു ഇന്‍സ്റ്റഗ്രാം ലൈവാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീതാണ് ഷൈജുവിനൊപ്പം ലൈവിലെത്തിച്ചത്.

എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം എന്റര്‍ടെയിന്‍മെന്റ് ആരാധകര്‍ക്ക് നല്‍കിയയിരുന്നു ലൈവ് അവസാനിച്ചത്. ലൈവില്‍ അധിക സമയവും ഷൈജു ദാമോദരനെ ട്രോളിയാണ് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായ സികെ വിനീത് സംസാരിച്ചത്.

പ്രീമിയര്‍ ലീഗ് അടക്കമുള്ള ലീഗുകളുടെ കമന്ററികളില്‍ കളിയുടെയും കളിക്കാരുടേയും പോസിറ്റീവ് വശം മാത്രമേ ഡിസ്‌കസ് ചെയ്യറുള്ളു. എന്നാല്‍ മലയാളം കമന്ററികളില്‍ നെഗറ്റീവ് വശങ്ങള്‍ മാത്രമേ സംസാരിക്കാറുള്ളൂ എന്ന് വിനീത് പറഞ്ഞു.

അതേ സമയം മലയാളം കമന്ററികളില്‍ ഇതൊന്നുമല്ലെന്ന് പറയാന്‍ ഷൈജു ദാമോദരന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ താന്‍ മലയാളം കമന്ററി വെക്കാറില്ലെന്നും ഹോട്ട്സ്റ്റാറിലാണെങ്കില്‍ പോലും മലയാളം വെക്കലല്ലില്ലെന്നും സികെ വിനീത് പറഞ്ഞു.

You Might Also Like