ആ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സികെയോ?, സമ്മിശ്ര പ്രതികരിണം
കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്ന ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്ന ഇന്ത്യന്‍ സ്‌ട്രൈക്കര്‍ മലയാളി താരം സികെ വിനീത് ആണെന്ന റൂമറുകള്‍ പ്രചരിക്കുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ചുളള പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
എന്നാല്‍ യാതൊരു അടിസ്ഥാനവും അവകാശപ്പെടാനില്ലാത്ത ഈ റൂമറിനെ കുറിച്ച് കനത്ത ചര്‍ച്ചയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. നിലവില്‍ ഈസ്റ്റ് ബംഗളാളുമായി കരാര്‍ ഒപ്പിട്ട താരമാണ് സികെ വിനീത്.
കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ അടുത്താഴ്ച്ച ഒരു ഇന്ത്യന്‍ സ്‌ട്രൈക്കറെ ബ്ലാസ്‌റ്റേഴ്‌സ് സൈന്‍ ചെയ്യുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് പുതിയ റൂമറുകള്‍ പ്രചരിക്കാനുളള അടിസ്ഥാനമെന്നാണ് സൂചന. വിനീതിന്റെ വരവിനെ ഒരു വിഭാഗം ആരാധകര്‍ സ്വാഗതം ചെയ്യുമ്പോള്‍ മറുവിഭാഗം രൂക്ഷമായി തന്നെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. 33 വയസ്സുകാരനായ താരത്തിന് ഇനിയൊരു ഫുട്‌ബോള്‍ ഭാവിയില്ലെന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം.
കഴിഞ്ഞ സീസണില്‍ ജംഷ്ഡ്പൂരിനായി 10 മത്സരങ്ങളാണ് വിനീത് കളിച്ചത്. എന്നാല്‍ ഒരു ഗോള്‍ മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം ഗോള്‍ നേടിയിട്ടുളള ഇന്ത്യന്‍ താരമാണ് വിനീത്. 2015 മുതല്‍ 2017 വരെ ബ്ലാസ്റ്റേഴ്സിനായി കളിച്ച വിനീത് 42 മത്സരങ്ങളില്‍ മഞ്ഞകുപ്പായത്തില്‍ ഇറങ്ങി. 11 ഗോളുകളാണ് താരം സ്വന്തമാക്കിയത്.
എന്നാല്‍ 2018ല്‍ ചെന്നൈ എഫ്സിയിലേക്ക് കൂറുമാറിയ താരത്തിന് അവിടേയും തിളങ്ങാനായില്ല. ആറ് മത്സരം മാത്രം കളിച്ച താരം ഒരു ഗോള്‍ മാത്രമാണ് സ്വന്തമാക്കിയത്. പിന്നീടാണ് കഴിഞ്ഞ സീസണില്‍ ജംഷഡ്പൂരിലേക്ക് വിനീത് പോയത്.