സീസണവസാനം വരെ കാക്കുന്നില്ല, ജനുവരിയിൽ തന്നെ മെസിയെ സ്വന്തമാക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി

ബയേണിനോടേറ്റ തോൽ‌വിയിൽ നിരാശനായാണ് ലയണൽ മെസി ബാഴ്സ വിടാൻ തീരുമാനമെടുക്കുന്നത്. എന്നാൽ റിലീസ് ക്ലോസു നൽകിയേ ബാഴ്സ  വിടാൻ സാധിക്കുകയുള്ളുവെന്നു ലാലിഗയും പിന്തുണ നൽകിയതോടെ ബാഴ്സക്കെതിരായി കോടതി കയറാൻ താത്പര്യമില്ലാതിരുന്ന മെസി ബാഴ്സയിൽ തന്നെ തുടരുകയായിരുന്നു.  എന്നാൽ ഈ സീസൺ അവസാനത്തോടെ മെസിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും.

എന്നാൽ ഇംഗ്ലീഷ് മാധ്യമമായ  മിററിന്റെ റിപ്പോർട്ടുകളനുസരിച്ച് ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ മെസി ബാഴ്സ വിടാനുള്ള സാധ്യതകളാണ് കാണുന്നത്. കൂമാനു കീഴിൽ  കൂട്ടിലടക്കപ്പെട്ട കിളിയെപ്പോലെ മധ്യനിരയിൽ മാത്രമായി ഒതുങ്ങുന്നത് മെസിയെ നിരാശനാക്കുന്നുണ്ട്. കഴിഞ്ഞ നാലു മത്സരങ്ങളിൽ ആകെ ഒരു പെനാൽറ്റി ഗോൾ മാത്രമാണ് മെസിക്ക് നേടാനായത്.

മെസിക്ക് സീസണവസാനം ക്ലബ്ബ് വിടാമെന്നിരിക്കെ ഫ്രീയായി മെസി ക്ലബ്ബ് വിടുന്നത് ബാഴ്സക്ക് വലിയ നഷ്ടമാണുണ്ടാക്കുക. എന്നാൽ ആ അവസ്ഥ ഒഴിവാക്കാനായി മാഞ്ചസ്റ്റർ സിറ്റി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ജനുവരിയിൽ തന്നെ താരത്തെ വിട്ടുകിട്ടാനായി ഓഫർ നൽകാനൊരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി.

ഫ്രീയായി മെസിയെ വിടുന്നതിനേക്കാൾ ബാഴ്സ സിറ്റിയുടെ ഓഫർ പരിഗണിക്കാനാണ് കൂടുതൽ സാധ്യത കാണുന്നത്. 20 മില്യൺ യൂറോയാണ് സിറ്റി മെസിയെ വിട്ടുകിട്ടാനായി ബാഴ്സക്കായി ഓഫർ ചെയ്യാനൊരുങ്ങുന്നത്. കൂമാനു കീഴിൽ നിലവിലെ ബാഴ്സയിലെ സാഹചര്യത്തിൽ മെസി ക്ലബ് വിടാൻ തന്നെയാണു സാധ്യത കാണുന്നത്.

You Might Also Like