മെസി ബാഴ്സ വിടുകയാണെങ്കിൽ ഭീഷണിയാകുക സിറ്റിയുടെ മറ്റൊരു സൂപ്പർതാരത്തിനു. ഇന്റർമിലാൻ താരത്തിനു വേണ്ടി ശ്രമിച്ചേക്കും

സീസണവസാനം ലയണൽ മെസി ബാഴ്സ വിടുകയാണെങ്കിൽ ചേക്കേറാൻ സാധ്യത കൂടുതലുള്ള ടീമാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ മെസിയുടെ വരവോടെ സിറ്റിയുടെ മറ്റൊരു അർജന്റൈൻ സൂപ്പർതാരമായ സെർജിയോ അഗ്വേറൊ പുറത്തു പോയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പരിക്കു മൂലം മാസങ്ങളായി പുറത്തായിരുന്ന അഗ്വേറോയുടെ അഭാവം പുതിയ സീസണിൽ സിറ്റി നല്ലോണം അറിഞ്ഞിരുന്നു. എന്നിരുന്നാലും മെസി വരുകയാണെങ്കിൽ അഗ്വേറോയെ ഇന്റർ മിലാനു നൽകാനാണ് സിറ്റിയുടെ പദ്ധതി. സിറ്റിയുമായുള്ള കരാറവസാനിക്കാൻ മാസങ്ങളേയുള്ളുവെന്നിരിക്കെ രണ്ടു വർഷത്തെ കരാറാണു ഇന്റർ മിലാൻ താരത്തിനായി ഓഫർ ചെയ്യുന്നത്.

ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാറ്റോ ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണ സീരി എ കിരീടത്തിനായി മികച്ച മത്സരം തന്നെ കാഴ്ചവെക്കാനാണ് അന്റോണിയോ കോണ്ടെക്കൊപ്പം മിലാന്റെ നീക്കം. ഇതിനകം തന്നെ പ്രീമിയർ ലീഗിൽ നിന്നും കോണ്ടേ ലക്ഷ്യമിട്ട സൂപ്പർതാരങ്ങളായ ക്രിസ്ത്യൻ എറിക്സൻ, റൊമേലു ലുക്കാക്കു, അലക്സിസ് സാഞ്ചസ് എന്നിവരെ സ്വന്തം തട്ടകത്തിലെത്തിക്കാൻ ഇന്റർമിലാനു സാധിച്ചിരുന്നു.

ഇത്തവണ സീരി എ യിൽ മികച്ച തുടക്കമാണു കോണ്ടെക്കൊപ്പം ഇന്റർമിലാണ് കാഴ്ചവെക്കുന്നത്. അടുത്ത സീസണിൽ ആക്രമണത്തിൽ അഗ്വേറൊ കൂടിയെത്തുന്നതോടെ ഇറ്റലിയിലെ തന്നെ മികച്ച ടീമായി മാറാൻ ഇന്റർ മിലാനു സാധിച്ചേക്കും. സീരിഎയിൽ മാത്രമല്ല ചാംപ്യൻസ്‌ലീഗിലും മികച്ചമുന്നേറ്റം നടത്താൻ ആഗ്വേരോയുടെ വരവോടെ കൊണ്ടെയുടെ ടീമിന് ശക്തിയേകും

You Might Also Like